ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി ഉയർന്നു

കൊച്ചി: ഫെബ്രുവരിയിൽ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 11.9 ശതമാനം ഉയർന്ന് 4140 കോടി ഡോളറിലെത്തി. പതിനൊന്ന് മാസത്തിനിടെയിലെ ‌ഏറ്റവും ഉയർന്ന കയറ്റുമതി വരുമാനമാണിത്.

എൻജിനീയറിംഗ്, ഇലക്ട്രോണിക്സ്, കെമിക്കൽസ്, മരുന്നുകൾ എന്നിവയുടെ വ്യാപാരത്തിലാണ് വൻ കുതിപ്പുണ്ടായത്.

ആഗോള മേഖലയിലെ പ്രതികൂല സാഹചര്യങ്ങളും ചെങ്കടലിലെ ആക്രമണ സാദ്ധ്യതകളും മറികടന്ന് രാജ്യത്തെ കയറ്റുമതി മേഖല മികച്ച വളർച്ച നേടുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ത്യയിലേക്കുള്ള ഇറക്കുമതി കഴിഞ്ഞ മാസം 12.2 ശതമാനം ഉയർന്ന് 6,011 കോടി ഡോളറായി. അവലോകനകാലയളവിൽ ഇന്ത്യയുടെ വ്യാപാര കമ്മി 1,871 കോടി ഡോളറായാണ് ഉയർന്നത്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഉക്രെയിൻ യുദ്ധവും സീയുസ് കനാൽ പ്രശ്നങ്ങളും ആഗോള മാന്ദ്യവും മറികടന്ന് ഇന്ത്യൻ കമ്പനികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബാർത്‌വാൾ പറഞ്ഞു.

X
Top