ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഖത്തര്‍ എയര്‍വേസിന്റെ സിഇഒ സ്ഥാനത്തുനിന്ന് അക്ബര്‍ അല്‍ ബേക്കര്‍ പടിയിറങ്ങുന്നു

ദോഹ: 27 വര്ഷത്തെ സേവനത്തിനുശേഷം ഖത്തര് എയര്വേസിന്റെ സി.ഇ.ഒ സ്ഥാനത്തുനിന്ന് പടിയിറങ്ങാനൊരുങ്ങി എച്ച്.ഇ അക്ബര് അല് ബേക്കര്. നവംബര് അഞ്ചിന് അദ്ദേഹം സ്ഥാനമൊഴിയും.

ഖത്തര് എയര്വേസിനെ ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നാക്കി മാറ്റിയശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.

സ്ഥാനമൊഴിഞ്ഞശേഷം അക്ബല് അല് ബേക്കര്, ഖത്തര് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് അബ്ദുള്റഹ്മാന് അല് താനിയുടെ ഉപദേശകനായി സ്ഥാനമേല്ക്കും.

1996-ല് സ്ഥാപനത്തിന്റെ സി.ഇ.ഒ ആയി സ്ഥാനമേല്ക്കുമ്പോള് വെറും അഞ്ച് വിമാനങ്ങള് മാത്രമാണ് ഖത്തര് എയര്വേസിനുണ്ടായിരുന്നത്. എന്നാല് അക്ബര് അല് ബേക്കറിന്റെ നേതൃത്വത്തില് വളര്ച്ച കൈവരിച്ച ഖത്തര് എയര്വേസ് ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായി വളര്ന്നു. നിലവില് കമ്പനിയുടെ കീഴില് 284 വിമാനങ്ങളാണ് സര്വീസ് നടത്തുന്നത്.

വലിയൊരു ശൃംഖലയെ മുന്നില് നിന്ന് നയിക്കാന് സാധിച്ചതില് അഭിമാനിക്കുന്നു. എന്റെ രാജ്യത്തെ ദീര്ഘകാലം സേവിക്കാന് സാധിച്ചത് വലിയ നേട്ടമായി കണക്കാക്കുന്നു.

ഞാന് സ്ഥാനമേല്ക്കുമ്പോള് ഖത്തര് എയര്വേസിന് സ്വന്തമായി വെറും അഞ്ച് വിമാനങ്ങള് മാത്രമാണുണ്ടായിരുന്നത്. എന്നാല് മികച്ച ടീമിന്റെ കരുത്തില് വലിയ നേട്ടങ്ങള് പില്ക്കാലത്ത് സൃഷ്ടിക്കാന് സാധിച്ചു. -അക്ബര് അല് ബേക്കര് പറഞ്ഞു.

അക്ബര് അല് ബേക്കറിന്റെ പകരക്കാരനെ നവംബര് അഞ്ചിന് പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഖത്തര് എയര്വേസ് ചെയര്മാന് ഇക്കാര്യം ഉടന് പുറത്തുവിടുമെന്ന് അക്ബര് അല് ബേക്കര് വ്യക്തമാക്കി.

ഇന്ത്യയുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ച അക്ബര് അല് ബേക്കറിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഇന്ത്യന് വിമാനക്കമ്പനിയായ ഇന്ഡിഗോയുടെ ഉടമ രാഹുല് ഭാട്ടിയ. അക്ബറിന് ആശംസകള് നേര്ന്ന് നിരവധി പ്രമുഖര് ഇതിനോടകം സമൂഹമാധ്യമങ്ങളില് രംഗത്തെത്തിയിട്ടുണ്ട്.

X
Top