കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇ കൊമേഴ്സ് വിപണി മാന്ദ്യ ഭീഷണിയിൽ

കൊച്ചി: ഉത്സവകാലയളവിന് ശേഷം രാജ്യത്തെ ഇ കൊമേഴ്സ് വിപണിയിൽ മാന്ദ്യ സൂചനകൾ ശക്തമാകുന്നു. ഡിസംബറിൽ ഓൺലൈൻ വ്യാപാരത്തിൽ ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കാണ് ദൃശ്യമായതെന്ന് വിപണി ഗവേഷണ സ്ഥാപനമായ ഡാറ്റം ഇന്റലിജൻസിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം ഇന്ത്യയിലെ ഇ കൊമേഴ്സ് വിപണിയിലെ മൊത്തം വില്പന ഇരുപത് ശതമാനം വളർച്ചയോടെ 4.8 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. കൊവിഡ് രോഗ വ്യാപനത്തിന് ശേഷം തുടർച്ചയായി മുപ്പത് ശതമാനം വരെ വാർഷിക വളർച്ചയാണ് റീട്ടെയ്ൽ ഡിജിറ്റൽ വിപണിയിലുണ്ടായിരുന്നത്.

ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, ആക്സസറീസ്, ഫാഷൻ സാമഗ്രികൾ, ഗാർഹിക ഉത്പന്നങ്ങൾ എന്നിവയുടെയെല്ലാം വില്പനയിൽ ഡിസംബറിൽ പ്രതീക്ഷിച്ച വളർച്ച നേടാൻ കഴിഞ്ഞില്ലെന്ന് മുൻനിര ഇ കൊമേഴ്സ് കമ്പനിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ദീപാവലിക്ക് ശേഷം വിപണിയിൽ സാധാരണ തളർച്ച ദൃശ്യമാണെങ്കിലും വില്പനയിൽ ആദ്യമായാണ് ഇത്രയും വലിയ ഇടിവുണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു. ഓഫ്‌ലൈൻ വിപണിയിൽ ഉണർവുണ്ടാകുന്നതും ഇ കൊമേഴ്സ് സ്ഥാപനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണ്.

നേരിട്ട് ഷോപ്പുകളിലെത്തി പർച്ചേസ് ചെയ്യുന്ന രീതിയിലേക്ക് ഉപഭോക്താക്കൾ വീണ്ടും മാറുകയാണെന്ന് വിപണിയിലുള്ളവർ പറയുന്നു. വൻകിട മാളുകളിലും റീട്ടെയ്ൽ ഷോപ്പുകളിലും വില്പന മെച്ചപ്പെടുകയാണ്.

ഫ്ളിപ്പ്കാർട്ട്, ജിയോമാർട്ട്, ആമസോൺ, േഷാപ്പിഫൈ, മിന്ത്ര, ഇന്ത്യമാർട്ട് തുടങ്ങിയ കമ്പനികളുടെയെല്ലാം ഡിജിറ്റൽ ഉത്പന്ന വിപണനത്തിൽ ഡിസംബറിൽ പ്രതീക്ഷിച്ച വളർച്ചയുണ്ടായില്ലെന്ന് അനലിസ്റ്റുകൾ പറയുന്നു.

സാമ്പത്തിക മേഖല മികച്ച വളർച്ച നേടുകയാണെങ്കിലും ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കാര്യമായി കൂടിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തെ സ്മാർട്ട് ഫോൺ വില്പനയിൽ ഇ കൊമേഴ്സ് മേഖലയുടെ വിപണി വിഹിതം തുടർച്ചയായി കുറയുകയാണെന്നും കമ്പനികളുടെ പ്രതിനിധികൾ പറയുന്നു.

ചെലവ് ചുരുക്കൽ ശക്തമാക്കി കമ്പനികൾ
മാർജിൻ കുത്തനെ കുറയുന്നതിനാൽ നഷ്ടം കുറയ്ക്കാൻ ഇ കൊമേഴ്സ് സ്ഥാപനങ്ങൾ ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കുന്നു. ജീവനക്കാരുടെ എണ്ണം കുറച്ചും പ്രവർത്തന ചെലവുകൾ നിയന്ത്രിച്ചും ലാഭക്ഷമത ഉയർത്താനാണ് കമ്പനികൾ ശ്രമിക്കുന്നത്.

പ്രവർത്തന ചെലവുകൾക്കായി അധിക പണം വിപണിയിൽ നിന്നും സമാഹരിക്കാൻ കഴിയുന്നില്ലെന്നും കമ്പനികൾ പറയുന്നു.

X
Top