ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

സാമ്പത്തിക പ്രതിസന്ധി: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കണ കുടിശിക വൈകും

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പ്രഖ്യാപിച്ചിരുന്ന ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുന്നത് വൈകും. ധനവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

കുടിശിക തുകയുടെ ആദ്യ ഗഡു ഏപ്രിൽ ഒന്നിന് ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുമെന്നായിരുന്നു സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തീരുമാനം നീട്ടിവയ്ക്കുന്നതായി ധനവകുപ്പ് ഉത്തരവിറക്കുകയായിരുന്നു,

ശമ്പള പരിഷ്കരണ കുടിശിക നാലുഗഡുക്കളായി പിഎഫിൽ ലയിപ്പിക്കാനാണ് തീരുമാനം.

X
Top