ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വില്‍പ്പനയില്‍ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനെ മറികടന്ന് മീഷോ

ബെംഗളൂരു: ഉത്സവ സീസൺ ആരംഭിച്ചതോടു കൂടി വിവിധ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വമ്പിച്ച കിഴിവാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. വിവിധ ഇ കോമേഴ്‌സ് സൈറ്റുകളിൽ ഉത്സവ വില്പന മുന്നേറുകയാണ്. ഇതിൽ ആമസോൺ, ഫ്ളിപ് കാർട്ട്, മിന്ത്ര തുടങ്ങിയ വൻകിടക്കാരെല്ലാം ഏറ്റുമുട്ടുകയാണ്. എന്നാൽ വില്‍പ്പനയില്‍ ഇന്ത്യന്‍ പ്ലാറ്റ്‌ഫോം ആയ മീഷോ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനെ മറികടന്നതായാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ഇ-കൊമേഴ്‌സ് വിപണിയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് മീഷോ.

ഉത്സവ സീസണിലെ ആകെ വില്‍പ്പനയുടെ 21 ശതമാനം മീഷോ നേടി. ഫ്ലിപ്പ്കാർട്ടാണ് ഒന്നാം സ്ഥാനം നിലനിർത്തി. വിപണിയിൽ 49 ശതമാനം വില്പന വിഹിതമാണ് ഫ്ലിപ്പ്കാർട്ട് നേടിയത്. മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയിൽ എന്നപേരിൽ സെപ്റ്റംബര്‍ 23-27 തീയതികളില്‍ നടത്തിയ വില്പനയിൽ ആണ് മീഷോ മികച്ച പ്രകടനം നടത്തിയത്. ഇതിലൂടെ വിപണിയിൽ വലിയ സാന്നിധ്യമാകാൻ മീഷോയ്ക്ക് കഴിഞ്ഞു.

2021നെ അപേക്ഷിച്ച് വില്‍പ്പനയില്‍ മീഷോ 68 ശതമാനം വളര്‍ച്ച നേടി. മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയിലിൽ മീഷോയ്ക്ക് ലഭിച്ചത് 33.4 ദശലക്ഷം ഓര്‍ഡറുകളാണ്. ടയര്‍ 4+ മേഖലയില്‍ നിന്നാണ് ഇതിൽ 60 ശതമാനവും.

ഈ വർഷത്തെ ഉത്സവ സീസണോട് അനുബന്ധിച്ച് 75-80 ദശലക്ഷം പേരാണ് ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിയത്. ഇതിൽ 65 ശതമാനവും ടയര്‍ 2 നഗരങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളാണ്.

അനാലിസിസ് സ്ഥാപനമായ റെഡ്‌സീറിന്റെ കണക്കുകൾ പ്രകാരം സെപ്റ്റംബര്‍ 22-30 തീയതികളില്‍ രാജ്യത്തെ ഇ-കൊമേഴ്‌സ് കമ്പനികള്‍ ഏകദേശം 40,000 കോടി രൂപയുടെ വില്‍പ്പന നേടിയിട്ടുണ്ട്. ഇത് മുൻ വർഷത്തേക്കാൾ 27 ശതമാനം അധികമാണ്.

X
Top