കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

മള്‍ട്ടിബാഗര്‍ ഓഹരിയില്‍ 38 ശതമാനം നേട്ടം പ്രതീക്ഷിച്ച് ഷെയര്‍ഖാന്‍, വാങ്ങാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ലുമാക്‌സ് ഓട്ടോ ടെക്‌നോളജീസിന്റെ മള്‍ട്ടിബാഗര്‍ ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് ഷെയര്‍ഖാന്‍.356 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. പ്രതീക്ഷിക്കപ്പെടുന്ന നേട്ടം 38 ശതമാനം.

രണ്ടാം പാദ ഫലങ്ങള്‍
പ്രതീക്ഷിച്ചതിലും ഉയര്‍ന്ന പ്രകടമായിരുന്നു രണ്ടാം പാദത്തില്‍ കമ്പനിയുടേത്. വരുമാനം, എബിറ്റ, നികുതി കഴിച്ചുള്ള ലാഭം എന്നിവ യഥാക്രമം 6.9 ശതമാനം, 4.4 ശതമാനം, 16.2 ശതമാനം എന്നിങ്ങനെ വളര്‍ത്താനായി, അതേസമയം ഇബിറ്റ മാര്‍ജിന്‍ പ്രതീക്ഷിച്ചതില്‍ നിന്നും 20 ബിപിഎസ് കുറഞ്ഞ് 10.7 ശതമാനമായി.

2023 സാമ്പത്തികവര്‍ഷത്തില്‍ വരുമാനം 20-30 ശതമാനം ഉയരും എന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്.

ഓഹരിവില ചരിത്രം
1.57 ശതമാനം ഉയര്‍ന്ന് 258.20 രൂപയിലാണ് ബുധനാഴ്ച സ്റ്റോക്ക് ക്ലോസ് ചെയ്തത്. സെപ്തംബര്‍ 15 ന് 52 ആഴ്ച ഉയരമായ 311.35 രൂപ രേഖപ്പെടുത്താന്‍ സാധിച്ചിരുന്നു. 2021 നവംബറിലെ 136.25 രൂപയാണ് 52 ആഴ്ച താഴ്ച.

കഴിഞ്ഞ ഒരാഴ്ചയില്‍ 3.86 ശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചത്. ഒരു മാസത്തില്‍ 1.38 ശതമാനം താഴ്ന്ന ഓഹരി 3 മാസത്തില്‍ 4.24 ശതമാനവും ഒരു വര്‍ഷത്തില്‍ 84.56 ശതമാനവും ഉയര്‍ന്നു. 3 വര്‍ഷത്തെ നേട്ടം 155.64 ശതമാനമാണ്.

5 വര്‍ഷത്തില്‍ 105.18 ശതമാനം വളരാനുമായി.

കമ്പനി
1981 ല്‍ രൂപം കൊണ്ട ലുമാക്‌സ് 1315.69 കോടി വിപണി മൂല്യമുള്ള സ്‌മോള്‍ക്യാപ്പ് കമ്പനിയാണ്. വാഹന അനുബന്ധമേഖലയാണ് പ്രവര്‍ത്തനരംഗം. വാഹനലൈറ്റുകള്‍, ഉപകരണങ്ങള്‍, ഡയ്യുകളും മോള്‍ഡുകളും, സര്‍വീസ്, സ്‌ക്കാര്‍പ്പ് തുടങ്ങിയവയാണ് വരുമാന സ്രോതസ്സുകള്‍. രാജ്യത്തെ എല്ലാ പ്രമുഖ വാഹന നിര്‍മ്മാതാക്കളും കമ്പനിയുടെ ക്ലയ്ന്റുകളാണ്.

X
Top