ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

സ്വിഗ്ഗി ഫുഡ് ആന്‍ഡ് ഗ്രോസറി റീട്ടെയ്ല്‍ വിപണിയിലേക്ക്; സ്വിഗ്ഗി ലിങ്ക് ലോജിസ്റ്റിക്‌സിനെ ഏറ്റെടുത്തു

ടെക്‌നോളജി അധിഷ്ഠിത എഫ്എംസിജി റീട്ടെയ്ല്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായ ലിങ്ക് ലോജിസ്റ്റിക്‌സിനെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി ഏറ്റെടുത്തു.

ലിങ്ക് ലോജിസ്റ്റിക്‌സിനെ ഏറ്റെടുത്തതിലൂടെ ഫുഡ് ആന്‍ഡ് ഗ്രോസറി റീട്ടെയ്ല്‍ വിപണിയിലേക്കു സ്വിഗ്ഗി പ്രവേശിച്ചിരിക്കുകയാണ്. 570 ബില്യന്‍ ഡോളറിന്റെ മൂല്യം കണക്കാക്കുന്നതാണ് ഫുഡ് ആന്‍ഡ് ഗ്രോസറി റീട്ടെയ്ല്‍ വിപണി.

ചെന്നൈ ആസ്ഥാനമായുള്ള ലിങ്ക് ലോജിസ്റ്റിക്‌സ് 2015-ലാണ് സ്ഥാപിച്ചത്. രാംകോ സിമന്റ്‌സ് നിക്ഷേപകരായിട്ടുള്ളതാണ് ലിങ്ക് ലോജിസ്റ്റിക്‌സ്. പ്രോസസ്, accel, ഇന്‍വെസ്‌കോ തുടങ്ങിയവരും നിക്ഷേപം നടത്തിയിട്ടുണ്ട്.

ലിങ്ക് ലോജിസ്റ്റിക്‌സില്‍ 46 ശതമാനത്തോളമാണ് രാംകോ സിമന്റ്‌സിന്റെ നിക്ഷേപം. രാംകോ സിമന്റ്‌സ് ലിങ്ക് ലോജിസ്റ്റിക്‌സിലുള്ള 49,95,16,202 ഓഹരികള്‍ ബണ്ടല്‍ ടെക്‌നോളജീസിന് (Bundl Technologies) വില്‍ക്കും. സ്വിഗ്ഗിയുടെ മാതൃസ്ഥാപനമാണ് ബണ്ടല്‍ ടെക്‌നോളജീസ്.

ഇന്നുവരെയായി ഏകദേശം 23 മില്യന്‍ ഡോളര്‍ കമ്പനി സമാഹരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മെച്ചപ്പെട്ട ലാഭക്ഷമതയോടെ വാർഷിക അടിസ്ഥാനത്തില്‍ 2.5x വളര്‍ച്ചയാണ് കമ്പനി കൈവരിച്ചതെന്ന് അവകാശപ്പെടുന്നു.

2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ 210.5 കോടി രൂപയുടെ വരുമാനമാണു കമ്പനി നേടിയത്. ലിങ്ക് ലോജിസ്റ്റിക്‌സിനെ എത്ര രൂപയ്ക്കാണ് സ്വിഗ്ഗി ഏറ്റെടുത്തതെന്നു വെളിപ്പെടുത്തിയിട്ടില്ല.

സ്വിഗ്ഗി ഏറ്റെടുത്തെങ്കിലും LYNK ലോജിസ്റ്റിക്‌സ് ഒരു സ്വതന്ത്ര ബിസിനസ്സായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നു സഹസ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ശേഖര്‍ ഭേന്ദേ പറഞ്ഞു.

എട്ട് നഗരങ്ങളിലായി 1,00,000-ത്തിലധികം സ്റ്റോറുകളുടെ ശൃംഖലയുള്ള ഒരു റീട്ടെയ്ല്‍ ലോജിസ്റ്റിക് സ്റ്റാര്‍ട്ടപ്പാണ് ലിങ്ക് ലോജിസ്റ്റിക്‌സ്. സ്വിഗ്ഗി അതിന്റെ ക്വിക്ക് കൊമേഴ്‌സ് (quick commerce) വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ഗ്രോസറി ഡെലിവറി നിലവില്‍ ചെയ്യുന്നുണ്ട്.

ലിങ്ക് ലോജിസ്റ്റിക്‌സിനെ ഏറ്റെടുക്കുന്നതിലൂടെ സ്വിഗ്ഗി ഒരു വലിയ സാധ്യതയാണ് തുറക്കുന്നത്. ഇരു കമ്പനികള്‍ക്കും ഗുണകരമാകുന്നതാണ് സ്വിഗ്ഗിയുടെ തീരുമാനം. ഇന്ത്യയുടെ ഫുഡ്, ഗ്രോസറി റീട്ടെയ്ല്‍ വിപണിയുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും.

വിപുലമായ വിതരണ ശൃംഖലയുള്ളവരാണ് സ്വിഗ്ഗി. ഇതിനൊപ്പം ലിങ്ക്-ന്റെ ശക്തിയും കൂടി ചേരുമ്പോള്‍ കസ്റ്റമര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനാകുമെന്നാണു കരുതുന്നത്.

ബെംഗളുരു ആസ്ഥാനമായ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് ആണ് സ്വിഗ്ഗി. 2020-ല്‍ വിപണിയുടെ 52 ശതമാനം വിഹിതം സ്വിഗ്ഗിയുടെ കൈവശമുണ്ടായിരുന്നെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗം പ്രധാനമായും വാഴുന്നത് സ്വിഗ്ഗിയും, സൊമാറ്റോയുമാണ്.

ഗുരുഗ്രാം ആസ്ഥാനമായ കമ്പനിയാണ് സൊമാറ്റോ. ഇവര്‍ക്ക് ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ വന്‍ സ്വാധീനമാണുള്ളത്. സ്വിഗ്ഗിയുടെ സ്വന്തം തട്ടകമായ ബെംഗളുരുവില്‍ സൊമാറ്റോയും സ്വിഗ്ഗിയും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പക്ഷേ, ഇവിടെ സ്വിഗ്ഗിക്ക് തന്നെയാണ് മുന്‍തൂക്കം. 2014-ലാണ് സ്വിഗ്ഗി സ്ഥാപിതമായത്.

നൂറുകണക്കിന് നഗരങ്ങളിലെ 2,50,000-ത്തിലധികം റെസ്റ്റോറന്റ് പങ്കാളികളുമായി സ്വിഗ്ഗി കസ്റ്റമേഴ്‌സിനെ ബന്ധിപ്പിക്കുന്നു. സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്‌സ് (quick commerce) ഗ്രോസറി സേവന വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ട് 25-ലധികം നഗരങ്ങളില്‍ നിലവിലുണ്ട്.

കൊറോണ മഹാമാരിക്കാലത്താണ് ഫുഡ് ഡെലിവറി ബിസിനസ് കുതിച്ചുയര്‍ന്നത്. അന്ന് ആളുകള്‍ക്ക് പുറത്തേയ്ക്ക് ഇറങ്ങാന്‍ സാധിക്കാതെ വന്നതോടെ സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്തേണ്ടി വന്നു.

ഇടയ്ക്കിടെ ഇടപാടുകള്‍ നടത്തുന്ന ഉപയോക്താക്കള്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം ആരോഗ്യകരമായ ഒരു ലക്ഷണമായിരുന്നു. ഉച്ചഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. കാരണം, ഓണ്‍ലൈന്‍ ഫുഡ് ആപ്പുകള്‍ക്ക് ലഭിക്കുന്ന ഓര്‍ഡറുകളുടെ 35 ശതമാനവും ഉച്ചഭക്ഷണമാണ്.

ഗ്രോസറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വില്‍ക്കുന്ന സ്വിഗ്ഗിയുടെ വിഭാഗമാണ് ഇന്‍സ്റ്റാമാര്‍ട്ട്. ഇതുപോലെ ഒരു വിഭാഗം സൊമാറ്റോയ്ക്കുമുണ്ട്. ബ്ലിങ്കിറ്റ് (blinkit) എന്നാണ് പേര്.

സൊമാറ്റോ ബ്ലിങ്കിറ്റിനെ ഏറ്റെടുക്കുകയായിരുന്നു.

X
Top