മുംബൈ: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെക്കുറിച്ച് (ലേഓഫ്) ആലോചിക്കുന്നില്ലെന്ന് ടാറ്റ കൺസൽട്ടൻസി സർവിസസ് (ടി.സി.എസ്) വ്യക്തമാക്കി.
പ്രതിഭകളെ വളർത്തിയെടുക്കുന്നതാണ് ടി.സി.എസിന്റെ രീതിയെന്നും മറ്റിടങ്ങളിൽ തൊഴിൽ നഷ്ടമായ സ്റ്റാർട്ടപ് ജീവനക്കാരെ ജോലിക്കെടുക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും ടി.സി.എസ് എച്ച്.ആർ മേധാവി മിലിന്ദ് ലക്കാദ് പറഞ്ഞു.
പല ഐ.ടി കമ്പനികളും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുകയാണെന്ന വാർത്തകൾക്കിടെയാണ് ടി.സി.എസിന്റെ വിശദീകരണം.