ചെന്നൈ: പുതിയ ശാഖകൾ തുറക്കുന്നതിനുള്ള നിയന്ത്രണങ്ങൾ റെഗുലേറ്റർ നീക്കിയതിന് പിന്നാലെ ബാങ്ക് അതിന്റെ വിപുലീകരണ പദ്ധതി ഉടൻ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് (TMB) മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എസ് കൃഷ്ണൻ പറഞ്ഞു.
നിലവിൽ, 16 സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 509 ശാഖകളും 12 റീജിയണൽ ഓഫീസുകളും ഉള്ള ഒരു പാൻ-ഇന്ത്യ സാന്നിധ്യമുണ്ട് തമിഴ്‌നാട് മെർക്കന്റൈൽ ബാങ്കിന്. കഴിഞ്ഞ ഒക്‌ടോബർ 21-ന്, പുതിയ ശാഖകൾ തുറക്കുന്നതിനുള്ള നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നീക്കിയതായി ബാങ്ക് അറിയിച്ചിരുന്നു.
അംഗീകൃത ഓഹരി മൂലധനത്തിന്റെ പകുതിയിലേക്കെങ്കിലും സബ്‌സ്‌ക്രൈബ് ചെയ്‌ത മൂലധനം ഉയർത്തുന്നതിൽ പരാജയപ്പെട്ടതിനാലാണ് ആർബിഐ ബാങ്കിനുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ബാങ്കിന്റെ ഓഹരികൾ കഴിഞ്ഞ 2022 സെപ്റ്റംബർ 15 നാണ് ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തത്.
അതേസമയം സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക അർദ്ധ വർഷത്തിൽ 7.43 ശതമാനം വളർച്ചയോടെ ടിഎംബിയുടെ മൊത്തം ബിസിനസ് 78,013 കോടി രൂപയായി വർധിച്ചു. കൂടാതെ അതിന്റെ നിക്ഷേപവും മുൻകൂർ പോർട്ട്‌ഫോളിയോയും യഥാക്രമം 43,137 കോടി രൂപയും 34,877 കോടി രൂപയുമാണ്. കൂടാതെ ഈ കാലയളവിൽ ടിഎംബിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) 1.70 ശതമാനമായും അറ്റ എൻപിഎ 0.86 ശതമാനമായും കുറഞ്ഞു.