ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കേരളത്തെ കടത്തി വെട്ടി വികസനത്തിൻെറ തമിഴ്നാട് മോഡൽ

കേരളം കടക്കെണിയിൽ മുങ്ങിത്താഴുമ്പോൾ ഇന്ത്യയുടെ കുതിപ്പിനൊപ്പം പാഞ്ഞ് മികച്ച നേട്ടം ഉണ്ടാക്കാൻ തയ്യാറെടുക്കുകയാണ് തമിഴ്നാട്. 2030-ഓടെ ഒരു ലക്ഷം ഡോളർ സമ്പദ് വ്യവസ്ഥയാണ് തമിഴ്നാടും ലക്ഷ്യമിടുന്നത്.

സെമികണ്ടക്ടർ വ്യവസായ രംഗം, ഫാർമ ബിസിനസ്, എയറോസ്പേസ്, പ്രതിരോധം തുടങ്ങിയ വിവിധ മേഖലകളിലെ ബിസിനസ് വളർച്ചയാണ് തമിഴ്നാട് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ തമിഴ്നാടിന് സംഭവിച്ച മാറ്റങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്. ഈ വർഷം തമിഴ്‌നാട്ടിൽ നടന്ന നിക്ഷേപക സംഗമത്തിലൂടെ മാത്രം 6.64 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ആണ് സംസ്ഥാനത്തിന് ലഭിച്ചത്.

പ്രത്യക്ഷമായും പരോക്ഷമായും 27 ലക്ഷം തൊഴിലവസരങ്ങൾ പുതിയ നിക്ഷേപങ്ങളിലൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 2030-ഓടെ ഒരു ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുക എന്നതാണ് ഗവൺമെൻ്റ് ലക്ഷ്യമിടുന്നത്.

2022-2023 ലെ സംസ്ഥാനത്തിൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 23.5 ലക്ഷം കോടി രൂപയായിരുന്നു.

കേരളത്തിന് മാതൃകയാക്കാം
ഇന്ത്യയിൽ നിർമ്മാണ രംഗത്ത് തമിഴ്‌നാട് മൂന്നാം സ്ഥാനത്താണ്. പക്ഷേ മഹാരാഷ്ട്രയും ഗുജറാത്തും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫാക്ടറികൾ ഉള്ളത് തമിഴ്നാട്ടിലാണ്. 2.9 കോടിയിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്.

സെൻ്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കനുസരിച്ച്, 2022 ജനുവരിക്കും 2023 ഏപ്രിലിനും ഇടയിൽ ഏകദേശം 25 ലക്ഷം പേർക്ക് പുതിയതായി ജോലി ലഭിച്ചു. ഇതിൽ 50 ശതമാനവും ഉയർന്ന ശമ്പളമുള്ള ജോലികളിൽ പ്രവേശിച്ചുവരാണ്.

ഇലക്ട്രോണിക്സ്, ഇവി മേഖലകളിൽ ആണ് കൂടുതൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തിരുപ്പൂരിലെയും പരിസരങ്ങളെയും കേന്ദ്രീകരിച്ചാണ് സംസ്ഥാനത്തെ ടെക്സ്റ്റൈൽ വ്യവസായം.

ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഓട്ടോമൊബൈൽ വ്യവസായം. എന്നാൽ ഇപ്പോൾ ഇതല്ല സ്ഥിതി. പുതിയ വ്യവസായങ്ങൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയാണ്.

എങ്ങനെയാണ് വ്യവസായങ്ങൾ ആകർഷിക്കുന്നത്?
ടെക്സ്റ്റൈൽ, ഓട്ടോമൊബൈൽ വ്യവസായങ്ങൾക്ക് പേരുകേട്ട സംസ്ഥാനം ഇലക്‌ട്രോണിക്‌സ്, മെഡ്‌ടെക് തുടങ്ങിയ വളരുന്ന മേഖലകളിലെ വ്യവസായങ്ങളെയും ആക‍ർഷിക്കുകയാണ്. ഐടി, ആരോഗ്യ രംഗത്തെ നിരവധി വ്യവസായങ്ങൾ ഇപ്പോൾ തന്നെ തമിഴ്നാട്ടിലുണ്ട്.

അതുപോലെ, വിദഗ്ദ്ധരായ നിരവധി പ്രൊഫഷണലുകളും സംസ്ഥാനത്തുണ്ട്. വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന തമിഴ്നാടിൻെറ നയത്തെ റിലയൻസ് ഇൻഡസ്ട്രീസ് ചെയ‍ർമാൻ മുകേഷ് അംബാനി, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര തുടങ്ങിയവ‍ർ അനുമോദിച്ചിരുന്നു.

അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല, വൈദ്യുതി, തുറമുഖങ്ങൾ എന്നിവയെല്ലാം ഇവിടം ബിസിനസിന് കൂടുതൽ അനുയോജ്യമാക്കുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും മനുഷ്യവിഭവ ശേഷിയും തമിഴ്നാടിനെ കൂടുതൽ ആക‍ർഷമാക്കി കൊണ്ടിരിക്കുകയാണ്.

ഓട്ടോമൊബൈൽ നിർമ്മാണം വ്യവസായങ്ങൾ വ്യാപകമാകുന്നതിന് വളരെ മുമ്പുതന്നെ ഇത് ഒരു ഓട്ടോമോട്ടീവ് ഘടക നി‍ർമാണ കേന്ദ്രമായിരുന്നു.

അതുപോലെ, ഇലക്‌ട്രോണിക്‌സ് മേഖലയിൽ ഇലക്ട്രോണിക്സ് ഘടകങ്ങൾ നി‍ർമിച്ച് കൊണ്ടായിരുന്നു തുടക്കം.

ഇപ്പോൾ ഒരു ഇലക്ട്രോണിക്‌സ് ഹബ്ബ് തന്നെയായി തമിഴ്നാട് വള‍ർന്നു.

X
Top