ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഡിസ്‌ക്കൗണ്ട് നിരക്കില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്ത് തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക്

മുംബൈ: പ്രതീക്ഷിച്ചതിലും കുറഞ്ഞ ഐപിഒ സബ്‌സ്‌ക്രിപ്ഷനെ തുടര്‍ന്ന് തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക് ഡിസ്‌ക്കൗണ്ട് നിരക്കില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയില്‍ 510 രൂപയിലും എന്‍എസ്ഇയില്‍ 495 രൂപയിലുമായിരുന്നു ലിസ്റ്റിംഗ്. 510 രൂപയാണ് ഇഷ്യു വില.

പബ്ലിക് ഇഷ്യൂവില്‍ 2.86 മടങ്ങ് അധിക സബ്‌സ്‌ക്രിപ്ഷനാണ് ലഭ്യമായത്. സ്ഥാപന നിക്ഷേപകര്‍ അനുവദിച്ച ക്വാട്ടയുടെ 1.62 മടങ്ങും സ്ഥാപനേതര നിക്ഷേപകര്‍ 2.94 മടങ്ങും റീട്ടെയില്‍ നിക്ഷേപകര്‍ 6.48 മടങ്ങും ഓഹരികള്‍ വാങ്ങി. 831.6 കോടി രൂപയാണ് പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ സ്വരൂപിച്ചത്.

ടയര്‍1 മൂലധന അടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനായാണ് ഫണ്ട് വിനിയോഗിക്കുകയെന്ന് ബാങ്ക് അറിയിച്ചിരുന്നു. ഓഹരി മൂലധനത്തിന്റെ 37.7 ശതമാനം നിയമ നടപടികള്‍ക്ക് വിധേയമായതും ഗണ്യമായ പ്രാദേശിക കേന്ദ്രീകരണവം സബ്‌സ്‌ക്രിപ്ഷന്‍ കുറച്ചു. മാനേജ്‌മെന്റിലെ മാറ്റവും ഷെയര്‍ഹോള്‍ഡിംഗുമായി ബന്ധപ്പെട്ട നിയമനപടിപളും കരുതലെടുക്കേണ്ടതിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഐപിഒയ്ക്ക് മുന്നോടിയായി, ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 363.53 കോടി രൂപ സമാഹരിക്കാനും ബാങ്കിനായി. നോമുറ, സൊസൈറ്റി ജനറല്‍, മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ്, കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ്, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്, ചോളമണ്ഡലം ജനറല്‍ ഇന്‍ഷുറന്‍സ്, ഓതം ഇന്‍വെസ്റ്റ്‌മെന്റ്, ആല്‍ക്കെമി വെഞ്ചേഴ്‌സ്, മണിവൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബ്ലെന്‍ഡ് ഫണ്ട് എന്നിവയാണ് 510 രൂപ നിരക്കില്‍ 71,28,000 ഓഹരികള്‍ സ്വന്തമാക്കിയത്.

X
Top