ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഐപിഒ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ച് തമിഴ്‌നാട് മര്‍ക്കന്റൈല്‍ ബാങ്ക്

ചെന്നൈ: തമിഴ്‌നാട് മര്‍ക്കന്റൈല്‍ ബാങ്ക് ഐപിഒ പ്രൈസ് ബാന്‍ഡായി 500-525 രൂപ നിശ്ചയിച്ചു. സെപ്തംബര്‍ 5 നാണ് ഐപിഒ തുടങ്ങുന്നത്. 7 ന് അവസാനിക്കും.

സെപ്തംബര്‍ 2 മുതല്‍ ആങ്കര്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. സെപ്തംബര്‍ 14 ന് ഓഹരികള്‍ അലോട്ട് ചെയ്ത് 15 ന് ലിസ്റ്റിംഗ് നടത്തും. തൂത്തുക്കുടി ആസ്ഥാനമായ, രാജ്യത്തെ പഴയകാല ബാങ്കുകളിലൊന്നായ തമിഴ്‌നാട് മര്‍ക്കന്റൈല്‍ ബാങ്ക് ടയര്‍വണ്‍ നഗരങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഐപിഒ നടത്തുന്നത്.

1.582 കോടി ഓഹരികളുടെ ഫ്രഷ് ഇഷ്യുവും 12,505 ഇക്വറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍സെയ്‌ലുമാണ് ഐപിഒ.1000 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഡി പ്രേം പളനിവേല്‍, പ്രിയ രാജന്‍, പ്രഭാകര്‍ മാഹാഡിയോ ബോബ്‌ഡെ, നരസിംഹന്‍ ക്രിഷ്ണമൂര്‍ത്തി, എം മലിംഗ റാണി, സുബ്രമണ്യന്‍ വെങ്കിടേശ്വരന്‍ അയ്യര്‍ എന്നിവര്‍ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി ഓഹരികള്‍ വിറ്റഴിക്കും.

2022 സാമ്പത്തിക വര്‍ഷത്തില്‍ നിഷ്‌ക്രിയ ആസ്തി 1.69 ശതമാനമായി കുറയ്ക്കാന്‍ ബാങ്കിനായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി 0.95 ശതമാനമായി കുറഞ്ഞു. തൊട്ടുമുന്‍വര്‍ഷം ഇത് യഥാക്രമം 3.44 ശതമാനം, 1.98 ശതമാനം എന്നിങ്ങനെ ആയിരുന്നു.

മാര്‍ച്ച് മാസത്തില്‍ നേടിയ വരുമാനം 4656 കോടി രൂപയാണ്. അറ്റാദായം 822 കോടി രൂപയാക്കാനും ബാങ്കിനായി. 78,424.65 കോടി രൂപയുടെ ബിസിനസാണ് 2022 സാമ്പത്തികവര്‍ഷം നടത്തിയത്.

X
Top