ചെന്നൈ: തമിഴ്‌നാട് മര്‍ക്കന്റൈല്‍ ബാങ്ക് ലിമിറ്റഡ് ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ സെപ്തംബര്‍ 5 ന് ആരംഭിച്ച് 7 ന് അവസാനിക്കും. 1.582 കോടി ഓഹരികളുടെ ഫ്രഷ് ഇഷ്യുവും 12,505 ഇക്വറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍സെയ്‌ലുമാണ് ഐപിഒ വഴി നടത്തുക. ഡി പ്രേം പളനിവേല്‍, പ്രിയ രാജന്‍, പ്രഭാകര്‍ മാഹാഡിയോ ബോബ്‌ഡെ, നരസിംഹന്‍ ക്രിഷ്ണമൂര്‍ത്തി, എം മലിംഗ റാണി, സുബ്രമണ്യന്‍ വെങ്കിടേശ്വരന്‍ അയ്യര്‍ എന്നിവര്‍ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി ഓഹരികള്‍ വിറ്റഴിക്കും.
സെപ്തംബര്‍ 2021 ലാണ് സ്വകാര്യ വായ്പാദാതാക്കളായ കമ്പനി ഐപിഒയ്ക്കായി ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സെബി ഐപിഒയ്ക്ക് അനുമതി നല്‍കുകയായിരുന്നു. ഐപിഒ വഴി 1000 കോടി രൂപ സമാഹരിക്കാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്
.മാര്‍ച്ച് മാസത്തില്‍ ബാങ്ക് 4656 കോടി രൂപ വരുമാനം നേടിയിരുന്നു. അറ്റാദായം 822 കോടി രൂപയാക്കാനും കമ്പനിയ്ക്കായി. 78,424.65 കോടി രൂപയുടെ ബിസിനസാണ് 2022 സാമ്പത്തികവര്‍ഷം നടത്തിയത്.
കിട്ടാകടം 1.98 ശതമാനത്തില്‍ നിന്നും 0.95 ശതമാനമാക്കി കുറയ്ക്കാനും ബാങ്കിന് സാധിച്ചു.