Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ജിയോജിത്തിന്റെ വാങ്ങല്‍ നിര്‍ദ്ദേശം, നേട്ടമുണ്ടാക്കി തന്‍ല പ്ലാറ്റ്‌ഫോംസ്

മുംബൈ:തന്‍ല പ്ലാറ്റ്‌ഫോംസ് ഓഹരി, ചൊവ്വാഴ്ച രാവിലത്തെ സെഷനില്‍ 4 ശതമാനത്തോളം ഉയര്‍ന്നു. ജിയോജിത് ഫിനാന്‍ഷ്യല്‍ കമ്പനിയില്‍ കവറേജ് ആരംഭിച്ചിരുന്നു. 920 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു.

നിലവിലെ വിലയായ 685.95 രൂപയില്‍ നിന്നും 34 ശതമാനം വര്‍ദ്ധനനവാണിത്. നിലവില്‍ 5,20,50,100,200 ദിന മൂവിംഗ് ആവറേജുകള്‍ക്ക് താഴെയാണ് ഓഹരികളുള്ളത്.2022 ല്‍ ഇതുവരെ 62.63 ശതമാനം താഴ്ച വരിച്ചു.

ജനുവരി 17 ലെ 2094.40 രൂപയാണ് 52 ആഴ്ച ഉയരം. ജൂലൈ 27 ലെ 584.80 രൂപ 52 ആഴ്ച താഴ്ചയാണ്. വരും പാദങ്ങളില്‍ വരുമാനം പുനസ്ഥാപിക്കാന്‍ കമ്പനിയ്ക്ക് സാധിക്കുമെന്ന് ജിയോജിത് പറയുന്നു. 2023-25 വര്‍ഷത്തില്‍ 21 ശതമാനം സിഎജിആര്‍ വര്‍ധനവാണ് വരുമാനത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്.

തണുപ്പന്‍ പ്രകടനമായിരുന്നു സെപ്തംബര്‍ പാദത്തിലേത്. അറ്റാദായം 18.89 ശതമാനം താഴ്ന്ന് 110.45 കോടി രൂപയായി കുറഞ്ഞപ്പോള്‍ വില്‍പനയില്‍ 1.12 ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് പ്രകടമായത്. 851.04 കോടി രൂപയാണ് രണ്ടാം പാദ വില്‍പന വരുമാനം.

1995 ല്‍ സ്ഥാപിതമായ തന്‍ല പ്ലാറ്റ്ഫോംസ് 13636.32 കോടി മൂലധനമുള്ള സ്മോള്‍ക്യാപ്പ് കമ്പനിയാണ്. വിവരസാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നു. സോഫ്റ്റ് വെയര്‍ സര്‍വീസിലൂടെയാണ് വരുമാനം.

X
Top