പ്രകൃതിവാതക ഉപഭോഗം 60 ശതമാനം ഉയരുമെന്ന് പഠനംകേരളത്തില്‍ 3 വര്‍ഷത്തില്‍ മൂന്നര ലക്ഷം സംരംഭങ്ങള്‍: മന്ത്രി പി രാജീവ്ഇലക്ട്രോണിക്സ് ഘടക നിർമാണ പ്രോത്സാഹന പദ്ധതി ഉടൻതീരുവ യുദ്ധം: തുടർനടപടികൾ മരവിപ്പിച്ച് ഇയുഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ച് മൂഡീസ്

തീരുവ യുദ്ധം: തുടർനടപടികൾ മരവിപ്പിച്ച് ഇയു

ബെയ്ജിംഗ്: വ്യാപാര പങ്കാളികൾക്കു മേൽ പരസ്പര അധിക തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താത്കാലികമായി മരവിപ്പിച്ചതിനാൽ ഇതിനെതിരേ സ്വീകരിക്കാൻ തീരുമാനിച്ച നടപടികളും നിർത്തിവയ്ക്കുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോണ്‍ ഡേർ ലെയെൻ അറിയിച്ചു.

ഉരുക്കിനും അലുമിനിയത്തിനും 25 ശതമാനം ചുങ്കം ചുമത്തിയതിന് പകരമായി അടുത്ത ചൊവ്വാഴ്ച മുതൽ 23.25 ബില്യണ്‍ ഡോളർ വിലമതിക്കുന്ന യുഎസ് ഇറക്കുമതികൾക്ക് പകരച്ചുങ്കം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു.

90 ദിവസത്തേക്ക് തുടർനടപടികൾ നിർത്തിവയ്ക്കാനാണ് യൂറോപ്യൻ യൂണിയന്‍റെ തീരുമാനം.

X
Top