കൊച്ചി: കേരളം ആസ്ഥാനമായ അന്താരാഷ്ട്ര ഫുഡ് ബ്രാന്‍ഡ് ടേസ്റ്റി നിബിള്‍സ് ‘റെഡി-ടു-ഈറ്റ് ഓണം സദ്യ പായ്ക്ക്’ വിപണിയിലിറക്കി. ഓഗസ്റ്റ് 10 ന് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ടേസ്റ്റി നിബിള്‍സ് മാനേജിംഗ് ഡയറക്ടര്‍ ചെറിയാന്‍ കുര്യനില്‍ നിന്ന് സിനിമാതാരം ഹണി റോസ് ഉല്‍പ്പന്നം ഏറ്റുവാങ്ങി. മട്ടയരി ചോറ്, സാമ്പാര്‍, അവിയല്‍, പുളിയിഞ്ചി, മാങ്ങാ അച്ചാര്‍, പരിപ്പ് പായസം, ഗോതമ്പ് പായസം, ഏത്തയ്ക്ക ചിപ്സ് എന്നിവയ്ക്ക് പുറമെ പ്രാരംഭ ഓഫറായി ടേസ്റ്റി നിബിള്‍സ് ഇന്‍സ്റ്റന്‍റ് പാലട പായസം മിക്സിന്‍റെ സൗജന്യ പാക്കറ്റും ഉൾപ്പെടുന്നതാണ് റെഡി-ടു-ഈറ്റ് ഓണം സദ്യ പായ്ക്ക്.
നാലുപേര്‍ക്ക് വിളമ്പാനുള്ള വിഭവങ്ങള്‍ ഓരോ സദ്യ പായ്ക്കിലുമുണ്ട്. ഒരു പായ്ക്കിന്‍റെ വില 999 രൂപ. കമ്പനിയുടെ www.tastynibbles.in എന്ന ഓണ്‍ലൈന്‍ സ്റ്റോറിലൂടെ മാത്രമായിരിക്കും ഇത്തവണത്തെ ഓണത്തിന് പായ്ക്ക് ലഭിക്കുക. വരും വർഷങ്ങളിൽ എല്ലാ പ്രധാന റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ലഭ്യമാവും.
കേരളത്തിലെ പരമ്പരാഗത രുചികള്‍ ഓണത്തിന് ലോകത്തെവിടെയും സൗകര്യപ്രദമായ പാക്കറ്റില്‍ ആസ്വദിക്കാമെന്ന് ചടങ്ങിന്‍റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടേസ്റ്റി നിബിള്‍സ് മാനേജിംഗ് ഡയറക്ടര്‍ ചെറിയാന്‍ കുര്യന്‍ പറഞ്ഞു. ‘റിട്ടോര്‍ട്ട് പ്രോസസ്സിംഗ്’ എന്ന സവിശേഷമായ പ്രക്രിയ ഉപയോഗിച്ചാണ് പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാതെ വിഭവങ്ങള്‍ പായ്ക്ക് ചെയ്യുന്നതും പോഷകമൂല്യം നിലനിര്‍ത്തുന്നതും. ഈ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നതിനാല്‍ വിഭവങ്ങള്‍ അടുപ്പില്‍ നിന്ന് ഉടന്‍ എടുത്തുപയോഗിക്കുന്നതുപോലുള്ള പുതുമ ലഭിക്കും. പാക്കറ്റുകള്‍ തുറക്കാതിരുന്നാല്‍ രണ്ട് വര്‍ഷത്തോളം ഭക്ഷണത്തിന് കേടുവരികയുമില്ല.
ടേസ്റ്റി നിബിള്‍സിന്‍റെ HACCP (ഹാസാര്‍ഡ് അനാലിസിസ് ക്രിട്ടിക്കല്‍ കണ്‍ട്രോള്‍ പോയിന്‍റ്) അംഗീകൃത ഫാക്ടറി ലോകോത്തര പ്രോസസ്സിംഗ് മാനദണ്ഡങ്ങളും ഗുണനിലവാര നിയന്ത്രണങ്ങളും പാലിക്കുന്നു. ജപ്പാനിലെ ഹിഗാഷിമാരു ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് ടേസ്റ്റി നിബിള്‍സ് പ്രവര്‍ത്തിക്കുന്നത്. ബിരിയാണികള്‍, കറികള്‍, അച്ചാറുകള്‍, സ്നാക്സ് എന്നിവയുള്‍പ്പെടെ റെഡി-ടു-ഈറ്റ്, റെഡി-ടു-കുക്ക് ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ടേസ്റ്റി നിബിള്‍സ് വിപണിയിലിറക്കിയിട്ടുണ്ട്.
അച്ചാര്‍ വിഭവങ്ങളിൽ അതിവിപുലമായ ഉത്പന്ന ശ്രേണിയാണ് ടേസ്റ്റി നിബിള്‍സിന്റേത്. ചെമ്മീന്‍, മത്തി, കക്ക, നത്തോലി, വെളുത്തുള്ളി, മാങ്ങാ, കടുമാങ്ങ, പാലക്കാട് കടുമാങ്ങ, നാരങ്ങ, ഈന്തപ്പഴം അച്ചാറുകള്‍, പുളിയിഞ്ചി തുടങ്ങിയവ ഇതിനകം വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഫ്രൈഡ് ചെമ്മീന്‍ മസാല, റെഡി-ടു-ഈറ്റ് ചക്ക വരട്ടിയത്, ആപ്പിള്‍ സിഡാര്‍ വിനിഗര്‍, സിന്തറ്റിക് വിനിഗര്‍, കോണ്‍ഫ്ളോര്‍, ചെമ്മീന്‍ വറുത്തത്, മലബാര്‍ പുളി, സോയ ചങ്ക്സ്, ചുക്ക് കാപ്പി എന്നിവയും വിപണിയിൽ ലഭ്യമാണ്.
ആധുനിക സാങ്കേതിക വിദ്യയും രുചിയും സൗകര്യവും സമന്വയിപ്പിച്ച് ടേസ്റ്റി നിബിള്‍സ് ഉപഭോക്താവിന് നല്‍കുന്ന ഓണസമ്മാനമാണ് സദ്യ പായ്ക്കെന്ന് കമ്പനി അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് (സെയില്‍സ്) സുനില്‍ കൃഷ്ണന്‍ പറഞ്ഞു. ഈ ജനുവരിയില്‍ വിപണിയിലിറക്കിയ ടേസ്റ്റി നിബിള്‍സ് കേരള ഫിഷ് കറിക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വരും മാസങ്ങളില്‍ കൂടുതല്‍ റെഡി-ടു-ഈറ്റ്, റെഡി-ടു-കുക്ക് ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടേസ്റ്റി നിബിള്‍സ് ഉല്‍പ്പാദനശേഷി വിപുലീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് (ഓപ്പറേഷന്‍സ്) അനീഷ് ചന്ദ്രന്‍ പറഞ്ഞു.