ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

ടാറ്റാ എഐഎ 1465 കോടി രൂപ ബോണസ് നല്‍കുന്നതായി പ്രഖ്യാപിച്ചു

കൊച്ചി: മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് 2024 സാമ്പത്തിക വര്‍ഷത്തില്‍ പങ്കാളിത്ത പോളിസി ഉടമകള്‍ക്കായി 1465 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചു.

കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ ബോണസ് തുകയാണിത്. 2023 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വര്‍ധനവുണ്ട് ബോണസ് തുകയിൽ.

പങ്കാളിത്ത പോളിസികളില്‍ മികച്ച ബോണസ് നല്‍കുന്ന മറ്റൊരു വര്‍ഷം കൂടിയാണിതെന്നത് തങ്ങള്‍ക്കേറെ ആഹ്ളാദം നല്‍കുന്നതായി ടാറ്റാ എഐഎ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും അപ്പോയിന്‍റഡ് ആക്ച്വറിയുമായ ക്ഷിതിജ് ശര്‍മ പറഞ്ഞു.

ബോണസ് പ്രഖ്യാപനത്തിലെ ടാറ്റാ എഐഎയുടെ റെക്കോര്‍ഡ് പോളിസി ഉടമകള്‍ തങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിനു പകരമായി നേട്ടങ്ങള്‍ നല്‍കുന്നതിനെ സൂചിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിരമായതും ദീര്‍ഘകാല വരുമാനവും നഷ്ടസാധ്യതകളും സന്തുലനം ചെയ്തുള്ളതുമായ സ്റ്റോക് തെരഞ്ഞെടുക്കല്‍ തന്ത്രം വഴി പോളിസി ഉടമകളോട് അചഞ്ചലമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്നതാണ് ടാറ്റാ എഐഎയുടെ നിക്ഷേപ തത്വം.

കൃത്യമായി നിര്‍വചിച്ച നിക്ഷേപ ചട്ടക്കൂടാണ് കമ്പനിക്കുള്ളത്. ഉപഭോക്താക്കള്‍ക്ക് തുടര്‍ച്ചയായി മൂല്യം പ്രദാനം ചെയ്യുന്ന രീതിയില്‍ ദീര്‍ഘകാല കാഴ്ചപ്പാടാണ് ഇതിലുള്ളത്.

കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ മൂന്നു വര്‍ഷത്തില്‍ താഴെ കൊണ്ട് ഒരു ലക്ഷം കോടി രൂപയിലത്തിച്ച് ഇരട്ടിയാക്കാനും സാധിച്ചു.

ടാറ്റാ എഐഎയുടെ ആകെ കൈകാര്യം ചെയ്യുന്ന നിക്ഷേപങ്ങളുടെ 91 ശതമാനവും അഞ്ചു വര്‍ഷ അടിസ്ഥാനത്തില്‍ ഫോര്‍ സ്റ്റാര്‍ അല്ലെങ്കില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് ഉള്ളതാണെന്ന് 2024 മാര്‍ച്ച് 31-ലെ മോണിങ് സ്റ്റാര്‍ റേറ്റിങ്സ് ചൂണ്ടിക്കാട്ടുന്നു.

നിക്ഷേപങ്ങളുടെ ഗുണമേന്‍മയാണിതു സൂചിപ്പിക്കുന്നത്.

X
Top