2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ടാറ്റയും മഹീന്ദ്രയും വിവിധ മോഡൽ വാഹനങ്ങളുടെ വില കുറയ്ക്കുന്നു

കൊച്ചി: രാജ്യത്തെ മുൻനിര കാർ കമ്പനികളായ ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും വിവിധ മോഡൽ വാഹനങ്ങളുടെ വില കുറയ്ക്കുന്നു.

ടാറ്റ മോട്ടോഴ്സ് സ്‌പോർട്ട്സ് യൂട്ടിലിറ്റി വാഹനങ്ങളായ(എസ്.യു.വി) ഹാരിയർ, സഫാരി എന്നിവയുടെ സ്റ്റാർട്ടിംഗ് വിലയാണ് കുറച്ചത്. ഇതോടൊപ്പം പ്രധാന കാർ മോഡലുകൾക്ക് 1.4 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.

ഇന്ത്യൻ വിപണിയിൽ 20 ലക്ഷം എസ്.യു.വികളുടെ വില്പന പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ഈ മോഡലുകളുടെ വില കുറയ്‌ക്കുന്നത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്‌സ്.യു.വി 700 മോഡലിന്റെ വില നാല് മാസത്തേക്ക് 19.49 ലക്ഷം രൂപയിലേക്കാണ് കുറച്ചത്. പഴയ വില 21.54 ലക്ഷം രൂപയായിരുന്നു.

X
Top