മുംബൈ: ടാറ്റ ക്യാപിറ്റൽ, പ്രീമിയം ആഭ്യന്തര ഫാഷൻ ബ്രാൻഡായ റെയർ റാബിറ്റിന്റെ ഏകദേശം 13% ഓഹരികൾ 300 മില്യൺ ഡോളറിന്റെ മൂല്യത്തിൽ വാങ്ങാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്.
144 ബില്യൺ ഡോളർ ആസ്തിയുള്ള, ഇന്ത്യയിലെ ഉപ്പ് മുതൽ വ്യോമയാന വരെ കൈകാര്യം ചെയ്യുന്ന ടാറ്റ കൂട്ടായ്മയുടെ സാമ്പത്തിക സേവന വിഭാഗമാണ് ടാറ്റ ക്യാപിറ്റൽ. ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് പോലുള്ള എതിരാളികളും പ്രീമിയം ഫാഷൻ വിപണിയിലേക് ആകർഷിക്കപ്പെടുന്ന സമയത്താണ് റെയർ റാബിറ്റിലെ ടാറ്റായുടെ നിക്ഷേപ താൽപ്പര്യം.
പുരുഷന്മാരുടെ ഷർട്ടുകളും മറ്റ് വസ്ത്രങ്ങളും വിൽക്കുന്ന നിച്ച് ഫാഷൻ ബ്രാൻഡിൽ ഓഹരി നേടുന്നതിന് 40 മില്യൺ ഡോളർ വരെ നിക്ഷേപിക്കുന്നതിന് ടേം ഷീറ്റ് നൽകിയതിന് ശേഷം ടാറ്റ റെയർ റാബിറ്റുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും സൂക്ഷ്മപരിശോധന നടത്തുകയാണെന്നും മൂന്ന് സ്രോതസ്സുകൾ പറഞ്ഞു.
എന്നാൽ റെയർ റാബിറ്റ് സ്ഥാപകൻ മനീഷ് പോദ്ദറും ടാറ്റ ക്യാപിറ്റലും വാർത്തയോട് പ്രതികരിക്കാൻ വിസമ്മതിച്ചു.
രാധാമണി ടെക്‌സ്റ്റൈൽസ് എന്ന ഇന്ത്യൻ കുടുംബം നടത്തുന്ന കമ്പനിയാണ് 2015-ൽ ആരംഭിച്ച റെയർ റാബിറ്റ്. കൂടാതെ 20 ഡോളറിൽ താഴെ വിലയുള്ള ഷർട്ടുകൾ, ജീൻസ്, ജാക്കറ്റുകൾ, സ്‌നീക്കറുകൾ എന്നിവ ഇവർ വിൽക്കുന്നു.
കമ്പനി അതിന്റെ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കുന്നത് കൂടാതെ ഇന്ത്യയിലുടനീളം 90 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഉണ്ട്.
നടന്നുകൊണ്ടിരിക്കുന്ന ഓഹരി വിൽപ്പന ചർച്ചകൾ റെയർ റാബിറ്റിന്റെ ആദ്യ ബാഹ്യ ധനസമാഹരണ പ്രക്രീയയാണ്.