കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

മികച്ച നാലാംപാദ ഫലങ്ങള്‍, ലാഭവിഹിതം; നേരിയ ഉണര്‍വില്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഓഹരി

ന്യൂഡല്‍ഹി: നാലാംപാദത്തില്‍ പ്രതീക്ഷകളെ വെല്ലുന്ന പ്രകടനം നടത്തിയിരിക്കയാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്. 268.59 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 23.46 ശതമാനം ഉണര്‍വ്.

വരുമാനം 13.96 ശതമാനം വര്‍ധിച്ച് 3168.73 കോടി രൂപയായി. ആറ്റാദായത്തില്‍ 3.7 ശതമാനവും വരുമാനത്തില്‍ 11 ശതമാനവും വര്‍ധനവ് മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. 8.45 രൂപയുടെ ഡിവിഡന്റ് പ്രഖ്യാപിക്കാനും കമ്പനി തയ്യാറായി.

ഇതോടെ ഓഹരി 0.26 ശതമാനം ഉയര്‍ന്ന് 734.45 രൂപയില്‍ ക്ലോസ് ചെയ്തു. മൂന്നാംപാദത്തിലുള്‍പ്പടെ മികച്ച പ്രകടനം നടത്തിയിട്ടും ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് ഓഹരി കഴിഞ്ഞ ഒരു വര്‍ഷമായി നെഗറ്റീവ് റിട്ടേണ്‍ ആണ് നല്‍കുന്നത്. 14.63 ശതമാനം ഇടിവാണ് സ്റ്റോക്ക് നേരിട്ടത്.

എന്നാല്‍ അഞ്ച് വര്‍ഷത്തെ നേട്ടം 144 ശതമാനവും മൂന്ന് വര്‍ഷത്തേത് 124 ശതമാനവുമാണ്.
52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 685 രൂപയില്‍ നിന്ന് 2% മാത്രം അകലെയാണ് ഇപ്പോള്‍ സ്‌റ്റോക്ക്.1 വര്‍ഷ ഉയരം 861.35 രൂപ.

സാങ്കേതികമായി, ആപേക്ഷിക ശക്തി സൂചിക (ആര്‍എസ്ഐ) 43.9 ആണ്. അമിത വില്‍പന ഘട്ടത്തിലോ വാങ്ങല്‍ ഘട്ടത്തിലോ അല്ല എന്നര്‍ത്ഥം.. ബീറ്റ 0.8 ആയതിനാല്‍ ബീറ്റ സ്റ്റോക്കാണെന്നും പറയാനാകില്ല.

കുറഞ്ഞ ചാഞ്ചാട്ടം മാത്രമാണുള്ളത്. 5,20,50,100,200 ദിവസ ശരാശരിയേക്കാള്‍ കുറവിലാണ് ട്രേഡ് നടത്തുന്നത്.

X
Top