![](https://www.livenewage.com/wp-content/uploads/2022/08/tata-consu.png)
മുംബൈ: ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് സ്‌നാക്‌സ്, പ്രോട്ടീൻ വിഭാഗങ്ങളിൽ അവരുടെ സാന്നിധ്യം വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നു. നിലവിൽ കമ്പനി ടാറ്റ സോൾഫുൾ, ടാറ്റ സാമ്പൻ യംസൈഡ് (മുമ്പ് ടാറ്റ ക്യൂ എന്നറിയപ്പെട്ടിരുന്നു) എന്നി ബ്രാൻഡുകളിലൂടെയാണ് സ്‌നാക്ക്‌സ് വിഭാഗത്തിൽ പ്രവർത്തിക്കുന്നത്.
കമ്പനി വിപുലീകരണത്തിനായി അജൈവ വളർച്ചാ തന്ത്രങ്ങൾ പിന്തുടരുമെന്ന് ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് എംഡിയും സിഇഒയുമായ സുനിൽ ഡിസൂസ പറഞ്ഞു. സെപ്റ്റംബറിൽ ഗോഫിറ്റ് പ്ലാന്റ് പ്രോട്ടീൻ പൗഡർ പുറത്തിറക്കി കൊണ്ടാണ് ഫുഡ് ആൻഡ് ബിവറേജസ് കമ്പനി ആരോഗ്യ അനുബന്ധ മേഖലയിലേക്ക് പ്രവേശിച്ചത്.
കൂടാതെ ഈ വർഷമാദ്യം ടാറ്റ സിംപ്ലി ബെറ്റർ ശ്രേണിയുടെ സമാരംഭത്തോടെ പ്ലാന്റ് അധിഷ്‌ഠിത മാംസ വിൽപ്പനയിലേക്കും കമ്പനി കടന്നിരുന്നു. ഒരു പ്രമുഖ ഇന്ത്യൻ ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് കമ്പനിയാണ് ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ്. കാപ്പിയുടെ ലോകത്തിലെ രണ്ടാമത്തെ വലിയ നിർമ്മാതാവാണ് ഇത്.
വ്യാഴാഴ്ച കമ്പനിയുടെ ഓഹരികൾ 0.40 ശതമാനം ഇടിഞ്ഞ് 765 രൂപയിലാണ് വ്യാപാരം നടത്തുന്നത്.