ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ടാറ്റ, ഇന്ത്യയിൽ പ്രവർത്തിക്കുന്ന മറ്റൊരു ഐഫോണ്‍ കരാർ നിർമാതാക്കളായ ഫോക്സ്കോണിനോട് മത്സരിച്ച് ഐഫോണ്‍ നിർമാണത്തിലേക്ക് അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്.
ടാറ്റയുമായുള്ള പങ്കാളിത്തത്തിലൂടെ ആപ്പിൾ ഇന്ത്യയിൽ ചുവടുറപ്പിക്കാനാണ് ഒരുങ്ങുന്നത്.
ഇത് ടാറ്റയുടെ ഇന്ത്യയിലെ മൂന്നാമത്തെ ഐഫോണ്‍ നിർമാണ കേന്ദ്രമാകും. ഇത് കമ്പനിയുടെ ഐ ഫോണ്‍ നിർമാണത്തെ ശക്തിപ്പെടുത്തും.
ചെന്നൈ ആസ്ഥാനമായുള്ള പെഗാട്രോണ്‍ പ്ലാന്റിൽ 10000ത്തിലേറെ ജോലിക്കാരുള്ളത്. ഇവിടെനിന്ന് അമ്പത് ലക്ഷത്തോളം ഐഫോണുകളാണ് ഓരോ വർഷവും ഇറങ്ങുന്നത്. തമിഴ്നാട്ടിലെ ഹൊസൂരിലും കർണാടകയിലും നിലവിലുള്ള പ്ലാന്റുകൾ പൂർത്തിയാകുകയാണ്.
കർണാടകയിലെ പ്ലാന്റ് കഴിഞ്ഞ വർഷം തായ്വാൻ കമ്പനിയായ വിസ്ട്രണിൽനിന്നാണ് ഏറ്റെടുത്തത്. ഹൊസൂരിയിൽ ഐഫോണുകളുടെ ഘടകങ്ങളുടെ നിർമാണവുമുണ്ട്. ഇവിടെ സെപ്റ്റംബറിൽ തീപിടിത്തമുണ്ടായിരുന്നു.