ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

25 കോടി കിലോമീറ്റർ സഞ്ചരിച്ച് ടാറ്റ ഇലക്ട്രിക് ബസുകൾ

കൊച്ചി: വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ 3,100 ഇലക്‌ട്രിക് ബസുകള്‍ 10 നഗരങ്ങളിലായി 25 കോടി കിലോമീറ്ററുകളിലേറെ സഞ്ചരിച്ചു. 6,200 തവണ ഭൂമിയെ വലംവച്ചു വരാവുന്ന ദൂരമാണിത്. സുരക്ഷിതവും സൗകര്യപ്രദവുമായ പൊതു ഗതാഗത വാഹനമായി ടാറ്റാ ബസുകള്‍ മാറിയെന്ന് കമ്ബനി അറിയിച്ചു.
ഒരുദിവസം ശരാശരി 200 കിലോമീറ്റർ സഞ്ചരിക്കുന്ന ഇലക്‌ട്രിക് ബസുകള്‍ കാർബണ്‍ വാതക ബഹിർഗമനമില്ലാത്തതിനാല്‍ പരിസ്ഥിതി സൗഹൃദവുമാണ്. വായു മലിനീകരണം കുറയ്ക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നു.
കഴിഞ്ഞ ഒരുവർഷം കൊണ്ടാണ് 15 കോടി കിലോമീറ്റർ പിന്നിട്ടത്. കൂടുതല്‍ സുരക്ഷിതത്വവും പരിസ്ഥിതി സൗഹൃദവുമായ മികച്ച സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ടാറ്റാ മോട്ടോഴ്സ് സ്മാർട് സിറ്റി മൊബിലിറ്റി സൊല്യൂഷൻസ് ലിമിറ്റഡ് സി.ഇ.ഒയും എം.ഡിയുമായ അസിംകുമാർ മുഖോപാദ്ധ്യായ് പറഞ്ഞു.
പരമ്പരാഗത ഗതാഗത സംവിധാനങ്ങള്‍ക്ക് സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ ബദലാണ് ടാറ്റ ഇലക്‌ട്രിക് ബസുകള്‍. മുംബയ്, ബംഗളൂരു, അഹമ്മദാബ്, കൊല്‍ക്കത്ത, ജമ്മു, ശ്രീനഗർ, ലഖ്‌നൗ, ഗോഹട്ടി, ഇൻഡോർ നഗരങ്ങളില്‍ അനവധി യാത്രക്കാർക്ക് സുരക്ഷിതവും സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം ടാറ്റ ബസുകള്‍ നല്‍കിവരുന്നു.
എയർ സസ്‌പെൻഷൻ, ഹൈഡ്രോളിക് ലിഫ്‌റ്റ്, സൗകര്യപ്രദമായ സീറ്റിംഗ് തുടങ്ങി നൂതന സൗകര്യങ്ങളാണ് ടാറ്റ ബസുകളിലുള്ളത്. ഏറ്റവും നവീന സാങ്കേതികവിദ്യയും മികച്ച പ്രകടനവും ഉറപ്പുനല്‍കുന്ന ഇവ 9,12 മീറ്റർ കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്.

X
Top