ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

അറ്റാദായത്തില്‍ ഇടിവ്; തിരിച്ചടി നേരിട്ട് ടാറ്റ എലക്‌സി ഓഹരി

ന്യൂഡല്‍ഹി: അറ്റാദായത്തില്‍ തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ടാറ്റ എലക്‌സി ഓഹരി തിങ്കളാഴ്ച ഇടിവ് നേരിട്ടു. 8 ശതമാനം ഇടിഞ്ഞ് 7,782.80 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. സെപ്തംബറിലവസാനിച്ച പാദത്തില്‍ 174.27 കോടി രൂപയാണ് കമ്പനി അറ്റാദായം രേഖപ്പെടുത്തിയത്.

ജൂണില്‍ 184.72 കോടി രൂപ അറ്റാദായം സൃഷ്ടിച്ച സ്ഥാനത്താണിത്. എന്നാല്‍ വരുമാനം 763.2 കോടി രൂപയുടെ വരുമാനം നേടാന്‍ കമ്പനിയ്ക്കായി. വാര്‍ഷികാടിസ്ഥാനത്തില്‍ 28 ശതമാനം വര്‍ധന.

നികുതി കഴിച്ചുള്ള ലാഭം 39.1 ശതമാനവും തൊഴിലാളികളുടെ എണ്ണം 11,000 വും ആയി വര്‍ധിപ്പിച്ചു. ഇബിറ്റ പ്രോഫിറ്റ് മാര്‍ജിന്‍ 29.7 ശതമാനമാണ്. എന്നാല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഓഹരിയ്ക്കായില്ല.

ഉയര്‍ന്ന മൂല്യനിര്‍ണ്ണയം കാരണം ബ്രോക്കറേജുകളും ഓഹരിയില്‍ ജാഗരൂകരാണ്. 5800 രൂപ ലക്ഷ്യവില നിശ്ചയിച്ച് അണ്ടര്‍വെയ്റ്റ് റേറ്റിംഗാണ് മോര്‍ഗന്‍ സ്റ്റാന്‍ലി നല്‍കുന്നത്. പ്രീമിയം മാര്‍ജിനും മൂല്യനിര്‍ണയവും അപകട സാധ്യത ഉയര്‍ത്തുന്നതായി ആഗോള ബ്രോക്കറേജ് സ്ഥാപനം പറയുന്നു.

X
Top