ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ടാറ്റ എൽക്‌സിയുടെ വരുമാനം 763 കോടിയായി ഉയർന്നു

മുംബൈ: 2022-23 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ടാറ്റ എൽക്‌സി 174.3 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. ഇത് മുൻ വർഷം ഇതേ കാലയളവിലെ 125.3 കോടിയിൽ നിന്ന് 39.1 ശതമാനം ഉയർന്നു. ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിന്റെ ഉപസ്ഥാപനമാണ് ടാറ്റ എൽക്‌സി.

2022 സെപ്തംബർ 30ന് അവസാനിച്ച പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 28.2 ശതമാനം വർധിച്ച് 763.2 കോടി രൂപയായി. ഒപ്പം ഈ പാദത്തിൽ കമ്പനി പുതിയതായി 1,532 ജീവനക്കാരെ ചേർത്തു.

അവലോകന കാലയളവിൽ ബെംഗളൂരു, ചെന്നൈ, പുണെ എന്നിവിടങ്ങളിലെ നിലവിലുള്ള സ്ഥലങ്ങളിൽ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും കോഴിക്കോട്ടും ഹൈദരാബാദിലും പുതിയ ടാലന്റ് ബേസ് നിർമ്മിക്കുന്നതിനും നിക്ഷേപം നടത്തിയതായി കമ്പനി അറിയിച്ചു. തങ്ങളുടെ ഇവി, ഡിജിറ്റൽ കഴിവുകൾ എന്നിവയുടെ നേതൃത്വത്തിൽ ഓട്ടോമോട്ടീവ്, ബന്ധപ്പെട്ട വിഭാഗങ്ങളിൽ ശക്തവും സുസ്ഥിരവുമായ വളർച്ച കാണുന്നതായി ടാറ്റ എൽക്‌സി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ മനോജ് രാഘവൻ പറഞ്ഞു.

അതേസമയം, വെള്ളിയാഴ്‌ച ബിഎസ്ഇയിൽ ടാറ്റ എൽക്‌സി ഓഹരികൾ 1.72 ശതമാനം ഉയർന്ന് 8,455.85 രൂപയിലെത്തി. ഓട്ടോമോട്ടീവ്, ബ്രോഡ്കാസ്റ്റ്, കമ്മ്യൂണിക്കേഷൻസ്, ഹെൽത്ത് കെയർ, ട്രാൻസ്പോർട്ട് എന്നിവയുൾപ്പെടെയുള്ള വ്യവസായങ്ങളിലുടനീളം ഡിസൈൻ, ടെക്നോളജി സേവനങ്ങൾ നൽകുന്ന മുൻനിര ദാതാക്കളാണ് ടാറ്റ എൽക്‌സി.

X
Top