പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

ഒരാഴ്ചയില്‍ 40 ശതമാനം ഉയര്‍ന്ന് ടാറ്റ ഗ്രൂപ്പ് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ടെലികോം മേജര്‍മാരുടെ 5ജി പുറത്തിറക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കിടെ മികച്ച നേട്ടം കൈവരിച്ചിരിക്കയാണ് മിഡ്ക്യാപ് സെല്ലുലാര്‍ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ടാറ്റ ടെലിസര്‍വീസ്. കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ 5,400 ശതമാനത്തിലധികം വളര്‍ന്ന ശേഷം പിന്നീട് തിരുത്തല്‍ വരുത്തുകയായിരുന്നു ഓഹരി. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 290.20 ല്‍ നിന്ന് വര്‍ഷത്തില്‍ 54 ശതമാനത്തിന്റെ ഇടിവാണ് സ്റ്റോക്ക് നേരിട്ടത്.

എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഈ ടാറ്റ ഗ്രൂപ്പ് ഓഹരി 40 ശതമാനത്തിലധികം വീണ്ടെടുപ്പ് നടത്തി. നിലവില്‍ 121 രൂപയിലുള്ള ഓഹരി കുതിപ്പ് തുടരുമെന്നാണ് അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്. ഓഹരി 141 രൂപയിലെ പ്രതിരോധം ഭേദിക്കുന്ന പക്ഷം 142 രൂപയിലെത്തുമെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ഡേ പറഞ്ഞു.

124 രൂപയിലായിരിക്കും പിന്തുണ ലഭ്യമാകുക. എന്നാല്‍ ഹ്രസ്വകാല നിക്ഷേപം വേണ്ടെന്ന നിലപാടാണ് ചോയ്‌സ് ബ്രോക്കിംഗിലെ ഓം മെഹ്‌റയ്ക്കുള്ളത്. ദീര്‍ഘകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന സ്റ്റോക്കാണിത്.

നിക്ഷേപരുടെ താല്‍പര്യം വളര്‍ന്നതിന്റെ സൂചനയായി ഡെലിവറി അളവ് 150 ശതമാനത്തോളം കഴിഞ്ഞയാഴ്ച വര്‍ദ്ധിച്ചിരുന്നു. നിലവില്‍ 20,50 ദിന മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണ് ഓഹരി. എന്നാല്‍ 200 ദിന മൂവിംഗ് ആവറേജിന് താഴെയാണ്.

തുടര്‍ച്ചയായ നാല് പാദങ്ങളില്‍ നഷ്ടം വരുത്തിയ കമ്പനിയാണ് ടാറ്റ ടെലിസര്‍വീസ്. ജൂണിലവസാനിച്ച പാദത്തില്‍ 295.1 കോടി രൂപയായിരുന്നു അറ്റ നഷ്ടം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തേത് 1215 കോടി രൂപയായി വര്‍ധിച്ചു.

X
Top