ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

കേരളത്തിൽ നിക്ഷേപം വർധിപ്പിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ടാറ്റ ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (ഐഎച്ച്സിഎൽ) കേരളത്തിലെ നിക്ഷേപം വർധിപ്പിക്കാനൊരുങ്ങുന്നു.

സംസ്ഥാനത്ത് പുതിയ ആറ് ഹോട്ടലുകൾ കൂടി താമസിയാതെ ആരംഭിക്കും. ഇതിന്റെ ഭാഗമായി എറണാകുളം ആലുവയിൽ വിവാന്ത ബ്രാൻഡിലുള്ള ഹോട്ടൽ സജ്ജമായിക്കഴിഞ്ഞു. ഇതിലൂടെ കേരളത്തിലെ ഹോട്ടൽ ബിസിനസ് മേഖലയിൽ ടാറ്റ ഗ്രൂപ്പ് സാന്നിധ്യം ശക്തമാക്കുകയാണ്. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.

വിവാന്ത ആലുവ
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സമീപം ആലുവയിലാണ് പുതിയ താജ് വിവാന്ത ഹോട്ടൽ പ്രവർത്തനം ആരംഭിക്കുന്നത്. കൊച്ചി നഗരത്തിൽ വിവാന്ത ബ്രാൻഡിന് കീഴിലുള്ള ആദ്യ ഹോട്ടലാണിത്. അതുപോലെ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ കീഴിൽ കൊച്ചി നഗരത്തിൽ പ്രവർത്തിക്കുന്ന ഏഴാമത്തേയും സംസ്ഥാനത്തെ 13-ആമത്തെയും ഹോട്ടൽ കൂടിയാണിത്.

95 മുറികളുള്ള ആലുവയിലെ പുതിയ വിവാന്ത ഹോട്ടലിൽ ഓൾഡേ ഡൈനർ, ബാർ, ബാങ്ക്വറ്റ് ഹാൾ, നീന്തൽക്കുളം, ജിം, സ്പാ തുടങ്ങിയ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

അതേസമയം ഡ്യൂൺസ് ഹോട്ടൽസ് ഗ്രൂപ്പ് ഉടമയായ കെഎം അബ്ദുൾ ലത്തീഫിന്റെ കെട്ടിടത്തിലാണ് ആലുവയിലെ ഹോട്ടൽ സജ്ജമാക്കുന്നത്. അടുത്തിടെ കൊച്ചി എംജി റോഡിൽ പ്രവർത്തനം തുടങ്ങിയ ജിഞ്ചർ ഹോട്ടലും അബ്ദുൾ ലത്തീഫുമായി സഹകരിച്ചുള്ള പദ്ധതിയാണ്.

താജ് സിയാൽ ഹോട്ടൽ
ആലുവയിലെ വിവാന്തയ്ക്ക് പുറമെ, കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് (സിയാൽ) തൊട്ടടുത്ത് സ്ഥാപിക്കുന്ന താജ് ഹോട്ടലിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. 2024 പകുതിയോടെ പ്രവർത്തനം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഈ പഞ്ചനക്ഷത്ര ഹോട്ടലിന്, ‘താജ് സിയാൽ’ എന്നായിരിക്കും നാമകരണം ചെയ്യുക.

100 കോടിയുടെ മുതൽമുടക്കിൽ 112 മുറികളാണ് ഇവിടെ സജ്ജമാക്കുന്നത്. ഇതോടെ ടാറ്റ ഗ്രൂപ്പിന്റെ കീഴിൽ കൊച്ചി നഗരത്തിലുള്ള ഹോട്ടലുകളുടെ എണ്ണം എട്ടായി വർധിക്കും.

കേരളത്തിലെ ഭാവി പദ്ധതികൾ
ടാറ്റ ഗ്രൂപ്പിന് കീഴിൽ സംസ്ഥാനത്ത് 12 ഹോട്ടലുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇനി ആറ് ഹോട്ടലുകൾ കൂടി ആരംഭിക്കാനാണ് ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് എറണാകുളം ആലുവയിലെ വിവാന്ത ഹോട്ടലും നെടുമ്പാശേരിയിലെ താജ് സിയാലും തുടങ്ങുന്നത്.

ലക്ഷ്യമിടുന്ന ആറ് ഹോട്ടലുകളും പ്രവർത്തനം ആരംഭിക്കുമ്പോൾ, സംസ്ഥാനത്ത് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള മൊത്തം ഹോട്ടലുകളുടെ എണ്ണം 18 ആയി വർധിക്കും.

നിലവിലുള്ള ഹോട്ടലുകൾ
താജ്, സെലക്ഷൻസ്, വിവാന്ത, ജിഞ്ചർ എന്നിങ്ങനെ ഇന്ത്യൻ ഹോട്ടൽസിന്റെ വിവിധ ബ്രാൻഡുകളിലായി 12 ഹോട്ടലുകളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. കോവളം, കുമരകം, കൊച്ചി (വെല്ലിങ്ടൺ ഐലന്റ്), വയനാട്, ബേക്കൽ എന്നിവടങ്ങളിലാണ് സംസ്ഥാനത്തെ താജ് ബ്രാൻഡിലുള്ള ഹോട്ടലുകൾ.

വർക്കലയിൽ സെലക്ഷൻസ് ബ്രാൻ‍ഡിലും തിരുവനന്തപുരത്ത് വിവാന്ത ബ്രാൻഡിലും ഹോട്ടലുകൾ പ്രവർത്തിക്കുന്നു.

കൂടാതെ കളമശേരി, കൊച്ചി എംജി റോഡ്, തിരുവനന്തപുരം എന്നിവടങ്ങളിൽ ജിഞ്ചർ ബ്രാൻഡിലും കൊച്ചി മറൈൻഡ്രൈവ്, കോഴിക്കോട് ബീച്ച് എന്നിവടങ്ങളിൽ താജ് ഗേറ്റ്‍വേ എന്ന ബ്രാൻഡിലും ടാറ്റ ഗ്രൂപ്പ് ഹോട്ടലുകൾ പ്രവർത്തിക്കുന്നു.

ഇതിനുപുറമെ മൂന്നാറിൽ ഏഴും കൊച്ചിയിലും വയനാട്ടിലും രണ്ട് വീതവും ആലപ്പുഴയിലും തിരുവനന്തപുരത്തും ഒന്നു വീതവും അമ എന്ന ബ്രാൻഡിൽ ഹോംസ്റ്റേയും ബംഗ്ലാളുവകളും പ്രവർത്തിക്കുന്നുണ്ട്.

X
Top