ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ ടാറ്റ ഗ്രൂപ്പ് ഓഗസ്റ്റില്‍ തന്നെ ആപ്പിള്‍ ഇന്‍കോര്‍പ്പറേഷന്റെ അസംബ്ലിംഗ്, വിതരണ ഫാക്ടറി ഏറ്റെടുത്തേയ്ക്കും. ഇതാദ്യമായാണ് ഒരു പ്രാദേശിക കമ്പനി ഐഫോണ്‍ അസംബ്ലിംഗിലേയ്ക്ക് പ്രവേശിക്കുന്നത്. ഒരു വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തെക്കന്‍ കര്‍ണാടകയിലെ വിസ്ട്രോണ്‍ കോര്‍പറേഷന്‍ ഫാക്ടറി ഏറ്റെടുക്കാന്‍ ധാരണയായത്.
600 ദശലക്ഷമാണ് ഫാക്ടറിയുടെ മൂല്യം.ഏറ്റവും പുതിയ ഐഫോണ്‍ 14 മോഡല്‍ വരെ അസംബിള്‍ ചെയ്യുന്ന 10,000 ത്തിലധികം തൊഴിലാളികള്‍ ഈ സൗകര്യത്തില്‍ ജോലി ചെയ്യുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടുന്നതിനായി 2024 സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 1.8 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഐഫോണുകള്‍ ഫാക്ടറി കയറ്റുമതി ചെയ്യേണ്ടതുണ്ട്.
തൊഴിലാളുകളുടെ എണ്ണം മൂന്നിരട്ടിയാക്കാനും പ്ലാന്റിന് പദ്ധതിയുണ്ട്.അതിനുള്ള നടപടികള്‍ അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയായേക്കും.ഇന്ത്യയിലെ ഐഫോണ്‍ ബിസിനസില്‍ നിന്ന് വിസ്ട്രോണ്‍ പുറത്തുപോകുമ്പോള്‍ ടാറ്റ ആ പ്രതിബദ്ധതകള്‍ ഏറ്റെടുക്കുന്നു.