പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

ടാറ്റാ ഗ്രൂപ്പില്‍ നിന്നും ഏതാനും വര്‍ഷത്തിനുള്ളില്‍ പുതിയ ഐപിഒകള്‍

ടാറ്റാ ടെക്‌നോളജീസിന്റെ ഐപിഒക്കു ശേഷം ടാറ്റാ ഗ്രൂപ്പ്‌ വീണ്ടും ചില പബ്ലിക്‌ ഇഷ്യുകള്‍ കൂടി നടത്താന്‍ ഒരുങ്ങുന്നു. കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടുകള്‍ക്കിടെ ഒരു ഐപിഒ മാത്രം നടത്തിയ ടാറ്റാ ഗ്രൂപ്പ്‌ അടുത്ത രണ്ട്‌-മൂന്ന്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതാനും കമ്പനികളുടെ ഓഹരി വില്‍പ്പന നടത്താനാണ്‌ നീക്കം നടത്തുന്നത്‌.

ടാറ്റാ കാപ്പിറ്റല്‍, ടാറ്റാ ഓട്ടോകോംപ്‌ സിസ്റ്റംസ്‌, ടാറ്റാ പാസഞ്ചര്‍ ഇലക്‌ട്രിക്‌ മൊബിലിറ്റി, ബിഗ്‌ബാസ്‌കറ്റ്‌, ടാറ്റാ ഡിജിറ്റല്‍, ടാറ്റാ ഇലക്‌ട്രോണിക്‌സ്‌, ടാറ്റാ ഹൗസിംഗ്‌, ടാറ്റാ ബാറ്ററീസ്‌ തുടങ്ങിയവയാണ്‌ പബ്ലിക്‌ ഇഷ്യു നടത്താന്‍ പരിഗണിക്കുന്ന കമ്പനികളുടെ പട്ടികയിലുള്ളത്‌.

ഡിജിറ്റല്‍, റീട്ടെയില്‍, സെമികണ്ടക്‌ടേഴ്‌സ്‌, ഇലക്‌ട്രിക്‌ വെഹിക്കിള്‍ ബാറ്ററീസ്‌ തുടങ്ങിയ ന്യൂ ഏജ്‌ സെക്‌ടറുകളില്‍ ബിസിനസ്‌ വിപുലീകരണം നടത്താനാണ്‌ ഗ്രൂപ്പ്‌ ഒരുങ്ങുന്നത്‌.

കഴിഞ്ഞ വര്‍ഷം നവംബറിലാണ്‌ ടാറ്റാ ടെക്‌നോളജീസിന്റെ ഐപിഒ നടന്നത്‌. 3000 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിച്ചത്‌. 2004ല്‍ ടിസിഎസ്‌ ഐപിഒ നടത്തിയതിനു ശേഷം ടാറ്റാ ഗ്രൂപ്പില്‍ നിന്ന്‌ നടന്ന ആദ്യത്തെ പബ്ലിക്‌ ഇഷ്യുവായിരുന്നു അത്‌.

ടാറ്റാ ടെക്‌നോളജീസ്‌ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ ആണ്‌ നടത്തിയത്‌. 69.43 മടങ്ങ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്‌ത ടാറ്റാ ടെക്‌നോളജീസ്‌ ഓഫര്‍ വിലയില്‍ നിന്നും 165 ശതമാനം ഉയര്‍ന്ന നിലയിലാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌.

ടാറ്റാ ഗ്രൂപ്പിന്റെ പിതൃസ്ഥാപനമായ ടാറ്റാ സണ്‍സ്‌ അടുത്ത വര്‍ഷം സെപ്‌റ്റംബറിന്‌ മുമ്പായി ലിസ്റ്റ്‌ ചെയ്യുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന്‌ ടാറ്റാ കെമിക്കല്‍സ്‌ ഉള്‍പ്പെടെയുള്ള ഏതാനും ചില ടാറ്റാ ഗ്രൂപ്പ്‌ ഓഹരികളില്‍ മാര്‍ച്ച്‌ ആദ്യവാരം ശക്തമായ മുന്നേറ്റം നടന്നിരുന്നു.

എന്നാല്‍ ടാറ്റാ സണ്‍സ്‌ ലിസ്റ്റിംഗ്‌ ഒഴിവാക്കുന്നതിനായി കമ്പനിയില്‍ ഘടനാപരമായ അഴിച്ചുപണി നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടാണ്‌ പിന്നീട്‌ പുറത്തുവന്നത്‌. ഇതേ തുടര്‍ന്ന്‌ ടാറ്റാ കെമിക്കല്‍സ്‌ തിരുത്തല്‍ നേരിടുകയും ചെയ്‌തു.

X
Top