Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ആദ്യ മെയ്ഡ് ഇൻ ഇന്ത്യ റേഞ്ച് റോവർ വിപണിയിലേക്ക്

മുംബൈ: ആഢംബര വാഹനപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന മെയ്ഡ് ഇൻ ഇന്ത്യ റേഞ്ച് റോവർ-2025ന്റെ വിൽപ്പന രാജ്യത്ത് ആരംഭിച്ചതായി കമ്പനി അറിയിച്ചു. ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഇഷ്ട വാഹനമായ റേഞ്ച് റോവര്‍ ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡായ ജാഗ്വാറാണ് പുറത്തിറക്കുന്നത്. 2024 ലാണ് റേഞ്ച് റോവറുകള്‍ തദ്ദേശീയ നിർമാണം ആരംഭിച്ചത്. ഇതോടെ റേഞ്ച് റോവര്‍ സ്‌പോര്‍ട്, റേഞ്ച് റോവര്‍ LWB മോഡലുകളുടെ വില കാര്യമായി കുറഞ്ഞിരുന്നു. 

1.45 കോടി രൂപയിലാണ് പുതിയ റേഞ്ച് റോവർ സ്‌പോർട്ടിന്റെ എക്സ് ഷോറും വില ആരംഭിക്കുന്നത്. എസ്‌യുവിക്ക് അധികമായി 5 ലക്ഷം രൂപ മുടക്കണമെങ്കിലും അതിനൊത്ത സംഗതികള്‍ കമ്പനി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നിരവധി ആഡംബര സവിശേഷതകളുമായിട്ടാകും 2025 റേഞ്ച് റോവര്‍ സ്പാര്‍ട്ട് വരിക.  ഫ്യൂജി വൈറ്റ്, സാൻ്റോറിനി ബ്ലാക്ക്, ജിയോല ഗ്രീൻ, വരസീൻ ബ്ലൂ, ഗ്രേ എന്നീ അഞ്ച് നിറങ്ങളിൽ ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം.സെമി-അനിലൈന്‍ ലെതര്‍ സീറ്റുകള്‍, മസാജ് ഫീച്ചറുകള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ തുടങ്ങിയ പ്രത്യേക ഫീച്ചറുകള്‍ കാറില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇവ കൂടാതെ, പിവി പ്രോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 13.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ റേഞ്ച് റോവർ-2025 പ്രധാന ഹൈലൈറ്റുകളാണ്.

കമ്പനിയുടെ പൂനെ പ്ലാൻ്റിലാണ് റേഞ്ച് റോവർ വെലാർ, റേഞ്ച് റോവർ ഇവോക്ക്, ജാഗ്വാർ എഫ്-പേസ്, ഡിസ്കവറി സ്‌പോർട്ട് മോഡലുകൾ അംസബ്ലി ചെയ്യുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് തമിഴ്നാട്ടിലെ പുതിയ പ്ലാന്റിന്റെ നിർമ്മാണം ജെഎൽആർ ആരംഭിച്ചത്. 9,000 കോടി രൂപ മുതൽ മുടക്കിലാണ് പുതിയ പ്ലാന്റ് ഉയരുന്നത്. റാണിപേട്ട് ജില്ലയിലെ പനപാക്കത്ത് സ്ഥിതി ചെയ്യുന്ന  പ്ലാൻ്റ് 5,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പ്രതിവർഷം 2.5 ലക്ഷം വാഹനങ്ങൾ നിർമിക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ ലക്ഷ്യം.

X
Top