മുംബൈ: 2022 ജൂലൈയിൽ ആഭ്യന്തര, അന്താരാഷ്‌ട്ര വിപണിയുൾപ്പെടെ 81,790 യൂണിറ്റുകളുടെ മൊത്ത വില്പന രേഖപ്പെടുത്തി ടാറ്റ മോട്ടോഴ്‌സ്. ഈ വില്പന കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ 4.75 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 471 രൂപയിലെത്തി.
2022 ജൂലൈയിൽ കമ്പനിയുടെ മൊത്തം ആഭ്യന്തര വിൽപ്പന 52 ശതമാനം വർധിച്ച് 78,978 യൂണിറ്റിലെത്തി. അതിൽ മൊത്തം ആഭ്യന്തര വാണിജ്യ വാഹന വിൽപ്പന 44 ശതമാനം ഉയർന്ന് 31,473 യൂണിറ്റായിരുന്നു. ട്രക്കുകളും ബസുകളും ഉൾപ്പെടെ 2021 ജൂലൈയിലെ 8,749 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 2022 ജൂലൈയിൽ എം ഛ് &ഐസിവി ബിസിനസ്സിന്റെ മൊത്തം വിൽപ്പന 12,974 യൂണിറ്റായിരുന്നു.
ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റ മോട്ടോഴ്‌സ്, കാറുകൾ, യൂട്ടിലിറ്റി വാഹനങ്ങൾ, പിക്ക്-അപ്പുകൾ, ട്രക്കുകൾ, ബസുകൾ എന്നിവയുടെ ആഗോള ഓട്ടോമൊബൈൽ നിർമ്മാതാക്കളാണ്. കഴിഞ്ഞ ഒന്നാം പാദത്തിൽ 5,006.60 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. അതേസമയം 2022 ജൂൺ 30ന് അവസാനിച്ച പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 8.3% വർധിച്ച് 71,935 കോടി രൂപയായിരുന്നു.