പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

ഇന്ത്യയിലെ എക്കാലത്തെയും വലിയ ഇവി ഓർഡർ സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്

മുംബൈ: ബ്ലുസ്മാർട് ഇലക്ട്രിക് മൊബിലിറ്റിയിൽ നിന്ന് 10,000 എക്സ്പ്രസ്-ടി ഇവി യൂണിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള ഓർഡർ ലഭിച്ചതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഈ 10,000 യൂണിറ്റുകളുടെ വിതരണത്തിനുള്ള ഓർഡർ ഇന്ത്യയിലെ എക്കാലത്തെയും വലിയ ഇവി ഫ്ലീറ്റ് ഓർഡറാണെന്ന് ടാറ്റ മോട്ടോർസ് പ്രസ്താവനയിൽ പറഞ്ഞു. ഈ ഓർഡറുകളുടെ ഡെലിവറി ഉടൻ ആരംഭിക്കുമെന്ന് കമ്പനി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇരു കമ്പനികളും ഒപ്പുവെച്ച 3,500 എക്സ്പ്രസ്-ടി ഇവി ഓർഡറിന് പുറമേയാണ് ഇപ്പോഴത്തെ ഓർഡർ.

മൊബിലിറ്റിയുടെ ദ്രുതഗതിയിലുള്ള വൈദ്യുതീകരണത്തിനായി തങ്ങൾ സജീവമായ ചുവടുവെപ്പുകൾ നടത്തുകയാണെന്നും, കൂടാതെ പ്രശസ്തരായ ഫ്ലീറ്റ് അഗ്രഗേറ്റർമാർ തങ്ങളോടൊപ്പം ഗ്രീൻ മൊബിലിറ്റി തരംഗത്തിൽ ചേരുന്നത് സന്തോഷകരമാണെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. എക്സ്പ്രസ്-ടി ഇവികൾ രാജ്യത്തുടനീളം വിന്യസിക്കുമെന്നതിനാൽ ബ്ലൂസ്മാർട്ട് ഇലക്ട്രിക് മൊബിലിറ്റിയുമായുള്ള ബന്ധം തുടരുന്നതിൽ കമ്പനിക്ക് സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോർസ് പറഞ്ഞു.

ടാറ്റ മോട്ടോഴ്‌സ് ഫ്ലീറ്റ് ഉപഭോക്താക്കൾക്ക് മാത്രമായിയായിരുന്നു 2021 ജൂലൈയിൽ എക്സ്പ്രസ് ബ്രാൻഡ് പുറത്തിറക്കിയത്. ഈ ബ്രാൻഡിന് കീഴിലുള്ള ആദ്യത്തെ വാഹനമാണ് എക്സ്പ്രസ്-ടി ഇവി. തിങ്കളാഴ്ച ടാറ്റ മോട്ടോർസ് ഓഹരികൾ നേരിയ നേട്ടത്തോടെ 433 .40 രൂപയിലെത്തി.

X
Top