ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ഗ്രാമീണ വിപണിയിലെ ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വാഹന വില്‍പ്പന അഞ്ച് വര്‍ഷത്തിനുള്ളില്‍ നാല് മടങ്ങ് വര്‍ധിച്ചു

2024 സാമ്പത്തിക വര്‍ഷത്തെ ടാറ്റ പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 40 ശതമാനം സംഭാവന ഇതില്‍ നിന്നാണ്.

കൊച്ചി: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2024 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമീണ മേഖലകളിലെ വില്‍പ്പനയില്‍ മികച്ച പ്രകടനം നടത്തി. മൊത്തത്തിലുള്ള പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 40 ശതമാനവും ഇതില്‍ നിന്നുള്ള സംഭാവനയാണ്. ടാറ്റ മോട്ടോഴ്സിന്റെ പുതിയ ഫോര്‍ എവര്‍ ശ്രേണിയിലുള്ള കാറുകളുടെയും എസ്.യു.വികളുടെയും ജനപ്രീതി ഗ്രാമീണ ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ധിച്ചു. ഇതില്‍ 70 ശതമാനം പേരും ആദ്യമായി കാര്‍ വാങ്ങുന്നവരാണ്. വര്‍ധിച്ചുവരുന്ന അടിസ്ഥാന സൗകര്യങ്ങള്‍, ഡിജിറ്റല്‍ ആക്സസിബിലിറ്റി, വാങ്ങാനുള്ള ശേഷി എന്നിവയ്ക്കൊപ്പം ഗ്രാമീണ, നഗര മേഖലകളിലുള്ള ഉപഭോക്താക്കളുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട അഭിലാഷങ്ങളും കുറയുകയാണ്. 

മേഖലയിലെ പ്രധാന മാറ്റങ്ങള്‍

• മള്‍ട്ടി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ (പെട്രോള്‍, ഡീസല്‍, സി.എന്‍.ജി, ഇ.വികള്‍) ലഭ്യമായ ടാറ്റ കാറുകളുടെയും എസ്.യു.വിയുടെയും ശക്തമായ പുതിയ ഫോര്‍ എവര്‍ ശ്രേണി ഉപഭോക്താവിന് അവരുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു.

• ഗ്രാമീണ വിപണിയില്‍ ടാറ്റ എസ്യുവി വില്‍പ്പന 35% ല്‍ നിന്ന് 70% ആയി വളര്‍ന്നു.

• ഇതര ഇന്ധനങ്ങളുടെ (സി.എന്‍.ജി + ഇ.വികള്‍) വില്‍പ്പന 2022 സാമ്പത്തികവര്‍ഷം അഞ്ചുശതമാനം ആയിരുന്നത് 2024 സാമ്പത്തികവര്‍ഷം 23 ശതമാനമായി വര്‍ധിച്ചു.

• നൂതനമായ ഇരട്ട സിലിണ്ടര്‍ സി.എന്‍.ജി സാങ്കേതികവിദ്യയുടെ വളര്‍ച്ച, ഗ്രാമീണ വിപണികളില്‍ 16 ശതമാനം സി.എന്‍.ജി വ്യാപനം

• ഗ്രാമീണ ഉപഭോക്താക്കള്‍ എം.ടിയില്‍ നിന്ന് എ.എം.ടി/ എ.ടിയിലേക്ക് മാറണമെന്ന് ആവശ്യപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 14 ശതമാനം ഉയര്‍ന്ന വളര്‍ച്ചയാണ് കാണപ്പെടുന്നത്.

വളര്‍ച്ചയുടെ കാരണങ്ങള്‍

• ടാറ്റ മോട്ടോഴ്‌സ് ദേശീയതലത്തില്‍ തങ്ങളുടെ ശൃംഖല വിപുലീകരിച്ചു. 850-ലധികം ഗ്രാമീണ ഔട്ട്‌ലെറ്റുകള്‍ (2021 സാമ്പത്തിക വര്‍ഷം 517 ആയിരുന്നു ഇത്) വിവിധ നഗരങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു. ഗ്രാമീണ മേഖലകളിലെ ഉപഭോക്താക്കള്‍ക്കായി 260 വര്‍ക്ക് ഷോപ്പുകള്‍.

• നെറ്റ്വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മൊബൈല്‍ ഷോറൂമുകളായി പ്രവര്‍ത്തിക്കുന്ന 135 അനുഭവ് വാനുകള്‍ (2021 സാമ്പത്തിക വര്‍ഷം 35 വാനുകളായിരുന്നു ഇത്). ഈ വാനുകളില്‍ ഓഡിയോയും വീഡിയോയും സജ്ജീകരിച്ചിരിക്കുന്നു, ഇത് നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഉപഭോക്താക്കള്‍ക്ക് ഒരു വിവര വിതരണ സംവിധാനമായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ഇത് ടാറ്റ മോട്ടോഴ്‌സിന് ഔട്ട്‌ലെറ്റ് ഇല്ലാത്ത സ്ഥലങ്ങളില്‍ എത്താന്‍ സഹായിക്കുന്നു.

• കൂടാതെ, വേഗത്തിലുള്ള പരാതി പരിഹാരത്തിന് സഹായിക്കുന്ന രൂപത്തില്‍ വീടുതോറുമുള്ള എസ്സര്‍വ് എന്ന സേവനം കമ്പനി നല്‍കുന്നു.

• നൂതന സാമ്പത്തിക പദ്ധതികള്‍ ഉപയോഗിച്ച് കമ്പനി തന്ത്രപൂര്‍വ്വം ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നു. ദേശസാല്‍കൃത ബാങ്കുകളേക്കാള്‍ ഗ്രാമങ്ങളില്‍ ആഴത്തിലുള്ള ശൃംഖലയുള്ള ബാങ്കുകളുമായി ബന്ധം സ്ഥാപിക്കുകയും പ്രാദേശിക ജനങ്ങളോട് കൂടുതല്‍ സൗഹൃദപരമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് കര്‍ഷകര്‍ക്ക് വിളവെടുപ്പ് സീസണുകള്‍ക്കനുസരിച്ച് ആറ് പ്രതിമാസ ഇ.എം.ഐ സ്‌കീം നല്‍കുന്നു.

• മാര്‍ക്കറ്റ് ആക്ടിവേഷന്‍ – റോഡ്‌ഷോ, സെയില്‍സ് മേളകള്‍, സേവന ക്യാമ്പുകള്‍, കമ്മ്യൂണിറ്റി കേന്ദ്രീകൃത ശില്‍പശാലകള്‍ എന്നിവയെല്ലാം ഗ്രാമപ്രദേശങ്ങളിലെ നിലവിലുള്ളതും സാധ്യതയുള്ളതുമായ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.

• കൂടാതെ, ഉപഭോക്താവിന്റെ സ്പന്ദനം തിരിച്ചറിയാനും ആഴത്തില്‍ മനസിലാക്കാനും സര്‍പഞ്ച്, വി.എല്‍.ഇകള്‍ – ഗ്രാമതല സംരംഭകരുടെ ശൃംഖല, സി.എസ്.സികള്‍ – കോമണ്‍ സര്‍വീസ് സെന്ററുകള്‍ (അവരുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍) പോലുള്ള പ്രാദേശിക സ്വാധീനമുള്ളവരുമായി കമ്പനി അടുത്ത് പ്രവര്‍ത്തിക്കുന്നു.

ഭാവി രൂപകല്‍പ്പനയും ആവേശകരമായ പ്രകടനവും വിപുലമായ സാങ്കേതിക, സുരക്ഷാ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഫോര്‍ എവര്‍ ശ്രേണിയിലുള്ള കാറുകളും എസ്.യു.വികളും ഗ്രാമീണ ഉപഭോക്താക്കളുടെ താല്‍പ്പര്യം ആകര്‍ഷിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ വിജയത്തിന് പിന്നില്‍ അതിന്റെ നൂതന വാഹനങ്ങളും ഗ്രാമീണ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയുമാണ്. ഗ്രാമീണ വിപണികളുടെ വിപുലമായ സാധ്യതകളും അവ നല്‍കുന്ന അവസരങ്ങളും പ്രയോജനപ്പെടുത്തുന്നതിലൂടെ, ടാറ്റ മോട്ടോഴ്‌സ് അതിന്റെ സ്ഥാനം കൂടുതല്‍ ദൃഢമാക്കാനും വിപണി സാന്നിധ്യം വിപുലീകരിക്കാനും ലക്ഷ്യമിടുന്നു.

X
Top