മുംബൈ: 2022 സെപ്തംബർ 30 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റനഷ്ടം 944.61 കോടി രൂപയായി കുറച്ച് ആഭ്യന്തര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ കമ്പനിയുടെ നഷ്ട്ടം 4,441.57 കോടി രൂപയായിരുന്നു.
പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 29.7 ശതമാനം ഉയർന്ന് 79,611.3 കോടി രൂപയായപ്പോൾ ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ ഇബിഐടിഡിഎ മാർജിൻ 130 ബേസിസ് പോയിൻറ് വർധിച്ച് 9.7% ആയി.
ഇടത്തരം, ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങളുടെ (എംഎച്ച്‌സിവി) ശക്തമായ ഡിമാൻഡിന്റെ പശ്ചാത്തലത്തിൽ ടാറ്റ മോട്ടോഴ്‌സിന്റെ ആഭ്യന്തര വാണിജ്യ വാഹന ബിസിനസ് വിൽപ്പനയിൽ 19 ശതമാനം വളർച്ച രേഖപ്പെടുത്തി 93,651 യൂണിറ്റായി. കൂടാതെ കമ്പനിയുടെ പാസഞ്ചർ വെഹിക്കിൾ (പിവി) ബിസിനസും അതിന്റെ ശക്തമായ പ്രകടനം തുടർന്നു, ഇത് 69 ശതമാനം വർദ്ധനവോടെ 142,755 വാഹനങ്ങളാണ് വിറ്റഴിച്ചത്.
ശക്തമായ മോഡൽ മിശ്രിതവും വിലനിർണ്ണയവും കാരണം ടാറ്റ മോട്ടോഴ്‌സിന്റെ ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) വരുമാനം രണ്ടാം പാദത്തിൽ 36 ശതമാനം വർധിച്ച് 5.3 ബില്യൺ പൗണ്ടായതായി കമ്പനി ബിഎസ്‌ഇക്ക് നൽകിയ ഫയലിംഗിൽ പറഞ്ഞു. ജെഎൽആറിന് 205,000 യൂണിറ്റുകളുടെ ഓർഡർ ബുക്ക് ഉണ്ടെന്നും ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇത് കുതിച്ചുയരുന്നുണ്ടെന്നും ടാറ്റ മോട്ടോഴ്‌സ് ഗ്രൂപ്പ് സിഎഫ്ഒ പിബി ബാലാജി പറഞ്ഞു.
സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ പോസിറ്റീവ് ലാഭവിഹിതവും പണമൊഴുക്കും ഉപയോഗിച്ച് ഉൽപ്പാദനവും വിൽപ്പനയും മെച്ചപ്പെടുത്താനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു,