ടാറ്റ മോട്ടോഴ്സിന്റെ ജൂലായിലെ മൊത്ത വില്‍പ്പനയില്‍ 11 ശതമാനം ഇടിവ് രേഖപ്പെടുത്തി 71,996 യൂണിറ്റുകളായി. 2023 ജൂലൈയില്‍ 80,633 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.
മൊത്തം ആഭ്യന്തര വില്‍പ്പന 11 ശതമാനം ഇടിഞ്ഞ് 70,161 യൂണിറ്റിലെത്തി, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 78,844 യൂണിറ്റായിരുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് പ്രസ്താവനയില്‍ പറഞ്ഞു.
ആഭ്യന്തര വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങളുടെ വില്‍പ്പന 6 ശതമാനം ഇടിഞ്ഞ് 44,954 യൂണിറ്റിലെത്തി, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 47,689 യൂണിറ്റായിരുന്നു.
വാണിജ്യ വാഹന വില്‍പ്പന ജൂലൈയില്‍ 18 ശതമാനം ഇടിഞ്ഞ് 27,042 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 32,944 യൂണിറ്റായിരുന്നു.