ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ മൊത്തവ്യാപാര അളവില്‍ കുറവ്: ടാറ്റ മോട്ടോഴ്‌സ് ഓഹരിയ്ക്ക് തിരിച്ചടി

മുംബൈ: ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) ബിസിനസ് മൊത്തവ്യാപാര അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ ഓഹരി വില തിങ്കളാഴ്ച 5 ശതമാനം കുറഞ്ഞ് 395.50 രൂപയിലെത്തി. ചൈനയിലെ സംയുക്ത സംരംഭം ഒഴികെയുള്ള ജെഎല്‍ആര്‍ മൊത്തവ്യാപാര അളവ് രണ്ടാം പാദത്തില്‍ 75,307 ആയി കുറയുകയായിരുന്നു. 90,000 പ്രതീക്ഷിച്ച സ്ഥാനത്താണിത്.

ചിപ്പുകളുടെ ദൗര്‍ലഭ്യമാണ് കുറവ് അളവിലേയ്ക്ക് നയിച്ചത്. അതേസമയം അര്‍ദ്ധചാലക വിതരണക്കാരുമായുള്ള പുതിയ ഇടപാടുകള്‍ കാരണം സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വില്‍പന മെച്ചപ്പെടുമെന്ന് കമ്പനി വിശ്വസിക്കുന്നു. പുതിയ കണക്കുകളുടെ വെളിച്ചത്തില്‍ മുന്‍നിര ബ്രോക്കറേജ് സ്ഥാപനങ്ങള്‍ സ്റ്റോക്കിന്റെ ലക്ഷ്യവില കുറച്ചു.

ഓവര്‍വെയ്റ്റ് റേറ്റിംഗ് ന്യൂട്രലിലേയ്ക്ക് മാറ്റിയ ജെപി മോര്‍ഗന്‍ ലക്ഷ്യവില 455 രൂപയാക്കിയാണ് കുറച്ചത്. നേരത്തെ 525 രൂപയായിരുന്നു ടാര്‍ഗറ്റ്. 11 ശതമാനത്തിന്റെ കുറവാണ് മോര്‍ഗന്‍ സ്റ്റാന്‍ലി ലക്ഷ്യവിലയില്‍ വരുത്തിയത്.

ഓരോ ഓഹരിയ്ക്കും 6.2 രൂപയുടെ നഷ്ടം ആഗോള ബ്രോക്കറേജ് സ്ഥാപനം പ്രതീക്ഷിക്കുന്നു. റിഫിനിറ്റീവ് റിപ്പോര്‍ട്ട് പ്രകാരം 30 അനലിസ്റ്റുകളാണ് ടാറ്റ മോട്ടോഴ്‌സ് ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ശരാശരി ലക്ഷ്യവില 530 രൂപ.

നിലവില്‍ 395 രൂപയിലാണ് ഓഹരിയുള്ളത്.

X
Top