2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ഇലക്‌ട്രിക് കാറുകളുടെ വില കുറച്ച്‌ ടാറ്റ മോട്ടോഴ്‌സ്; വിവിധ മോഡല്‍ ഇവികളുടെ വില മൂന്ന് ലക്ഷം രൂപ വരെ കുറയും

കൊച്ചി: ഉത്സവകാലത്തിന് ആവേശം പകരാൻ ടാറ്റ മോട്ടോഴ്സ് ഇലക്‌ട്രിക് വാഹനങ്ങളുടെ വില മൂന്ന് ലക്ഷം രൂപ വരെ കുറച്ചു.

ടാറ്റ ടിയാഗോയുടെ വില 40,000 രൂപ കുറയും. ടാറ്റ പഞ്ചിന് 1.2 ലക്ഷം രൂപയും ടാറ്റ നെക്സോണ്‍ ഇ.വിക്ക് മൂന്ന് ലക്ഷം രൂപയും കുറയുമെന്ന് കമ്പനി അറിയിച്ചു.

രാജ്യത്തെ വൈദ്യുത വാഹന വിപണിക്ക് ഉണർവ് പകരാനും കൂടുതല്‍ ഉപഭോക്താക്കളെ ആകർഷിക്കാനും തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

ഇതോടെ ടാറ്റ ടിയാഗോഇ.വി 7.99 ലക്ഷം രൂപ മുതല്‍ വിപണിയില്‍ ലഭ്യമാകും. പഞ്ച് 9.99 ലക്ഷം രൂപ മുതലും നെക്‌സോണ്‍ 12.49 ലക്ഷം രൂപയ്ക്കും വാങ്ങാൻ കഴിയും. ആറ് മാസത്തേക്ക് ടാറ്റ മോട്ടോഴ്‌സിന്റെ 5,500ല്‍ അധികം ചാർജിംഗ് സ്റ്റേഷനുകളില്‍ ആറ് മാസത്തേക്ക് വണ്ടി സൗജന്യമായി ചാർജ് ചെയ്യാനും സൗകര്യം നല്‍കും.

ഉത്സവ കാലത്തെ ഓഫറുകളും കണക്കിലെടുത്താല്‍ പെട്രോള്‍, ഡീസല്‍ വണ്ടികളുടെ വിലയുമായുള്ള അന്തരം വൈദ്യുതി വാഹനങ്ങള്‍ക്ക് ഗണ്യമായി കുറഞ്ഞെന്ന് ടാറ്റ പാസഞ്ചർ ഇലക്‌ട്രിക് ചീഫ് കൊമേർഷ്യല്‍ ഓഫീസർ വിവേക് ശ്രീവാസ്തവ പറഞ്ഞു.

ഫെസ്‌റ്റിവല്‍ ഒഫ് കാർസെന്ന പദ്ധതിയിലൂടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കും എസ്.യു.വികള്‍ക്കും രണ്ട് ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ കഴിഞ്ഞ ദിവസം ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു.

ടാറ്റ ടിയാഗോ വാഹനങ്ങള്‍ക്ക് 65,000 രൂപയും ടിഗോറിന് 30,000 രൂപയും ഹാരിയറിന് 1.6 ലക്ഷം രൂപയും ഈ പദ്ധതിയില്‍ വിലയിളവ് ലഭിക്കും.

X
Top