മുംബൈ: ടാറ്റ ടെക്നോളജീസ് 2023 മാര്‍ച്ച് 9-ന് ഐപിഒ ഡിആര്‍എച്ച്പി ഫയല്‍ ചെയ്തു. ടാറ്റ മോട്ടോഴ്സ്, ആല്‍ഫ ടിസി ഹോള്‍ഡിംഗ്സ് പിടിഇ, ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട്-I എന്നിവയുള്‍പ്പെടെ നിലവിലുള്ള ഉടമകള്‍ ഓഹരി വിറ്റഴിക്കും. 9.571 കോടി രൂപയാണ് ഓഫര്‍ ഫോര്‍ സെയില്‍ വഴി സമാഹരിക്കുക.
ടാറ്റ മോട്ടോഴ്സിന് നിലവില്‍ കമ്പനിയില്‍ 74.69 ശതമാനം ഓഹരിയുണ്ട്. ആല്‍ഫ ടിസി ഹോള്‍ഡിംഗ്സ് പിടിഇ, ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട്-ഐ എന്നിവയ്ക്ക് യഥാക്രമം 7.26 ശതമാനവും 3.63 ശതമാനവുമാണ് പങ്കാളിത്തം. അതുകൊണ്ടുതന്നെ ് ഡിആര്‍എച്ച്പി ഫയല്‍ ചെയ്തത് തൊട്ട് ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ ഉയര്‍ച്ചയിലാണ്.
കഴിഞ്ഞ രണ്ട് മാസമായി, ഈ രേഖ ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോ സ്റ്റോക്ക് ഏകദേശം 25 ശതമാനം വരെ ഉയര്‍ന്നു. ടാറ്റ ടെക്‌നോളജീസിലെ പങ്കാളിത്തം കുറയ്ക്കുന്നതിനാല്‍ ടാറ്റ മോട്ടോഴ്‌സിന്റെ സാമ്പത്തികസ്ഥതി മെച്ചപ്പെടുമെന്ന് നിക്ഷേപകര്‍ കരുതുന്നു.
ഓഹരിയിലെ ഓരോ ഇടിവും വാങ്ങാനുള്ള അവസരമായി സ്ഥാപന നിക്ഷേപകര്‍ കാണണം, പ്രോഫ്റ്റ് മാര്‍ട്ടിലെ അവിനാഷ് ഗോരക്ഷ്‌കര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ഓഹരി 525 രൂപ വരെ മുന്നേറാമെന്ന് എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് മുദിത് ഗോയല്‍ പറയുന്നു. 495 രൂപയാണ് സ്റ്റോപ് ലോസ് വെക്കേണ്ടത്.