![](https://www.livenewage.com/wp-content/uploads/2022/10/electric-buses1.jpg)
കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിലേക്കായി 200 ഇലക്ട്രിക് ബസുകളുടെ ടെണ്ടർ സ്വന്തമാക്കി. ജമ്മു സ്മാർട്ട് സിറ്റിയുമായി സഹകരിച്ചു നേടിയ ടെണ്ടറിലൂടെ കശ്മീരിന്റെ ഇരട്ട തലസ്ഥാനങ്ങളിൽ ഇനി ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് ബസുകൾ എത്തും.
ജമ്മുവിലും ശ്രീനഗറിലും പബ്ളിക് ട്രാൻസ്പോർട്ട് രംഗത്ത് സാമൂഹ്യവും പാരിസ്ഥിതികവും സാമ്പത്തികവുമായ സ്ഥിരത ഉറപ്പാക്കുന്നതിനായി ജമ്മു കശ്മീർ സർക്കാരും ഹൌസിങ് ആന്റ് അർബൻ ഡവലപ്മെന്റും ചേർന്നു തുടങ്ങുന്ന പദ്ധതിയാണിത്.
പരിസ്ഥിതി സൌഹൃദമായ പബ്ളിക് ട്രാൻസ്പോർട്ടേഷൻ ലക്ഷ്യമിട്ടുകൊണ്ട് 9 മീറ്റർ ബസുകൾ 150 എണ്ണവും 12 മീറ്റർ സ്റ്റാർ ബസ് ഇലക്ട്രിക് ബസുകൾ 50 എണ്ണവും ഉടൻ നിരത്തിലെത്തും.
കരാറിന്റെ അടിസ്ഥാനത്തിൽ ബസുകളുടെ വിതരണം, നടത്തിപ്പ്, പരിപാലനം എന്നിവയെല്ലാം 12 വർഷത്തേക്ക് ടാറ്റ മോട്ടോഴ്സ് തന്നെയായിരിക്കും.