സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

പുതിയ ഫണ്ട് ഓഫറുമായി ടാറ്റ മ്യൂച്വൽ ഫണ്ട്സ്

മുംബൈ: ടാറ്റ ക്രിസിൽ-ഐബിഎക്സ് ഗിൽറ്റ് ഇൻഡക്സ് – ഏപ്രിൽ 2026 ഇൻഡെക്സ് ഫണ്ട് പുറത്തിറക്കി ടാറ്റ മ്യൂച്വൽ ഫണ്ട്. ഇത് ക്രിസിൽ-ഐബിഎക്സ് ഗിൽറ്റ് ഇൻഡക്‌സ് ഏപ്രിൽ 2026 ന്റെ ഘടകങ്ങളിൽ നിക്ഷേപിക്കുന്ന ഒരു ഓപ്പൺ-എൻഡ് ടാർഗെറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടാണ്.

നിലവിൽ ഉയർന്ന് വരുന്ന ജി-സെക്യൂരിറ്റി (ഗവൺമെന്റ് സെക്യൂരിറ്റി) ആദായം പിടിച്ചെടുക്കാൻ നിക്ഷേപകരെ ഈ പദ്ധതി സഹായിക്കുമെന്നും. പുതിയ ഫണ്ട് ഓഫർ സെപ്റ്റംബർ 23 മുതൽ സെപ്റ്റംബർ 28 വരെ തുറന്നിരിക്കുമെന്നും ഫണ്ട് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. ഇതിനായുള്ള കുറഞ്ഞ സബ്‌സ്‌ക്രിപ്‌ഷൻ തുക 5,000 രൂപയാണ്.

നിർവചിക്കപ്പെട്ട മെച്യൂരിറ്റിയുമായി വരുന്ന ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ സമീപ വർഷങ്ങളിൽ ജനപ്രീതി നേടിയിട്ടുണ്ട്. കാലാവധി പൂർത്തിയാകുന്നതുവരെ അവയിൽ നിക്ഷേപം തുടരുന്നവർക്ക് ഇത് ഒരു നിശ്ചിത അളവിലുള്ള റിട്ടേൺ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ ബാങ്ക് എഫ്ഡികളേക്കാൾ നികുതി ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു.

എസ്‌ബി‌ഐ മ്യൂച്വൽ ഫണ്ടും അടുത്തിടെ ജി-സെക് കേന്ദ്രീകൃത ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ അവതരിപ്പിച്ചിരുന്നു.

X
Top