Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

നിഫ്റ്റി മിഡ്‌ക്യാപ് 150 മൊമെന്റം 50 ഇൻഡക്‌സ് ഫണ്ടുമായി ടാറ്റ മ്യൂച്വൽ ഫണ്ട്

മുംബൈ: ടാറ്റ നിഫ്റ്റി മിഡ്‌ക്യാപ് 150 മൊമെന്റം 50 ഇൻഡക്‌സ് ഫണ്ട് പുറത്തിറക്കി ടാറ്റ മ്യൂച്വൽ ഫണ്ട്. നിഫ്റ്റി മിഡ്‌ക്യാപ് 150 മൊമെന്റം 50 ഇൻഡക്‌സ് സൂചികയെ ട്രാക്ക് ചെയ്യുന്ന ഒരു ഓപ്പൺ-എൻഡ് സ്കീമാണിത്. ഇതിനായുള്ള പുതിയ ഫണ്ട് ഓഫർ (NFO) നിലവിൽ സബ്സ്ക്രിപ്ഷനായി തുറന്നിരിക്കുകയാണ്. ഇത് ഒക്ടോബർ 17 ന് അടയ്ക്കും.

ഈ ഫണ്ട് അതിന്റെ 95 ശതമാനവും നിഫ്റ്റി മിഡ്‌ക്യാപ് 150 മൊമെന്റം 50 ഇൻഡക്‌സ് സൂചികയിലെ സെക്യൂരിറ്റികളിൽ നിക്ഷേപിക്കും. ശേഷിക്കുന്ന 5% ഡെറ്റ്, മണി മാർക്കറ്റ് ഉപകരണങ്ങൾ എന്നിവയിലായിരിക്കും നിക്ഷേപിക്കുക.

നിശ്ചിത കാലയളവിലെ സ്റ്റോക്കിന്റെ മുൻകാല വില പ്രകടനത്തെ മൊമെന്റം സ്ട്രാറ്റജി കണക്കിലെടുക്കുന്നു. ഈ ഓഫർ ദീർഘകാല ഇക്വിറ്റി നിക്ഷേപകർക്ക് അനുയോജ്യമാണെന്ന് ടാറ്റ അസറ്റ് മാനേജ്മെന്റ് പ്രസ്താവനയിൽ പറഞ്ഞു. ഇത് അലോട്ട്മെന്റ് തീയതി മുതൽ 90 ദിവസത്തിനോ അതിനുമുമ്പോ റിഡീം ചെയ്താൽ 0.25% എക്സിറ്റ് ലോഡ് നൽകേണ്ടി വരും.

ടാറ്റ നിഫ്റ്റി മിഡ്‌ക്യാപ് 150 മൊമെന്റം 50 ഇൻഡക്‌സ് ഫണ്ടിനായുള്ള ഏറ്റവും കുറഞ്ഞ സബ്‌സ്‌ക്രിപ്‌ഷൻ തുക ഓരോ ആപ്ലിക്കേഷനും 5,000 രൂപയാണ്.

X
Top