Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

അസമിൽ 40,000 കോടി രൂപയുടെ അർദ്ധചാലക യൂണിറ്റ് സ്ഥാപിക്കാൻ ടാറ്റ ലക്ഷ്യമിടുന്നു

അസം : ഏകദേശം 40,000 കോടി രൂപ മുതൽമുടക്കിൽ അസമിൽ അർദ്ധചാലക സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

സംസ്ഥാന സർക്കാരുമായുള്ള ചർച്ചകൾക്ക് ശേഷം അന്തിമ അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നും ശർമ്മ പറഞ്ഞു.“ഏകദേശം 40,000 കോടി രൂപ അടങ്കലുള്ള ഒരു നിർദ്ദേശം അവർ ഇന്ത്യാ ഗവൺമെന്റിന് സമർപ്പിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

അർദ്ധചാലക അസംബ്ലി, പാക്കേജിംഗ് പ്ലാന്റ് എന്നിവയെക്കുറിച്ച് ടാറ്റ ഗ്രൂപ്പ് സംസ്ഥാന സർക്കാരുമായി പ്രാഥമിക ചർച്ചകൾ നടത്തിയെന്നും, ചർച്ചകളിൽ തൃപ്തരായ അവർ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നും ശർമ്മ പറഞ്ഞു.

വ്യവസായവൽക്കരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വലിയ നിക്ഷേപം സംസ്ഥാനത്ത് ഉണ്ടാകുമെന്നും കേന്ദ്രവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒന്നോ രണ്ടോ മാസത്തിനുള്ളിൽ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യൂണിറ്റിൽ 1,000 പേർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി സംസ്ഥാന സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അസം സെമികണ്ടക്ടർ നിർമ്മാണ, ഇലക്ട്രോണിക് ഉൽപ്പാദന നയത്തിന് സംസ്ഥാന മന്ത്രിസഭ ഓഗസ്റ്റിൽ അംഗീകാരം നൽകിയിരുന്നു.

X
Top