Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ടാറ്റയുടെ ഹൊസൂർ ഐഫോൺ കേസിംഗ് യൂണിറ്റ് വിപുലീകരിക്കാൻ പദ്ധതി

ചെന്നൈ: ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ ഇലക്‌ട്രോണിക്‌സ് ഹൊസൂരിൽ നിലവിലുള്ള ഐഫോൺ കേസിംഗ് യൂണിറ്റ് നിലവിലെ പ്ലാന്റിന്റെ ഇരട്ടി വലുപ്പത്തിലേക്ക് വിപുലീകരിക്കാൻ ശ്രമിക്കുകയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

കർണാടകയിലെ കോലാർ ജില്ലയിലെ നരസപുരയിൽ വിസ്‌ട്രോണിന്റെ ഐഫോൺ അസംബ്ലി പ്ലാന്റ് അടുത്തിടെ ഏറ്റെടുത്ത കമ്പനി, ഉയർന്ന നിലവാരമുള്ള ഇലക്ട്രോണിക് ഇനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കരാർ നിർമ്മാണത്തിൽ അതിന്റെ കഴിവ് ഗണ്യമായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.

നിലവിൽ 5000 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച ഹൊസൂർ യൂണിറ്റ് 500 ഏക്കറിൽ പരന്നുകിടക്കുകയും 15,000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു.

12-18 മാസങ്ങൾ കൊണ്ട് പൂർത്തിയാകാൻ സാധ്യതയുള്ള യൂണിറ്റ് വിപുലീകരണം പൂർത്തിയാകൂന്നതോടെ ഹൊസൂർ യൂണിറ്റിൽ 25,000-28,000 പേർക്ക് ജോലി ലഭിക്കുമെന്ന് മറ്റൊരു സോഴ്സ് അറിയിച്ചു.

“യൂണിറ്റ് നിലവിലെ വലുപ്പത്തിന്റെയും ശേഷിയുടെയും 1.5-2 ഇരട്ടിയായി വികസിപ്പിക്കാൻ കമ്പനി നോക്കുന്നു,” ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

“പുതിയ സൗകര്യം പൂർണ്ണമായും ആപ്പിൾ ഫോൺ ഘടകങ്ങൾക്കായാണ്, എന്നാൽ മറ്റ് കമ്പനികളുടെ മറ്റ് ഉയർന്ന നിലവാരമുള്ള ഫോണുകൾക്കും ഘടകങ്ങൾ നിർമ്മിക്കാൻ ഇത് ഉപയോഗിക്കാനുള്ള സാധ്യത ഞാൻ തള്ളിക്കളയുന്നില്ല,” ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ വർഷം മെയ് മാസത്തിൽ, ടാറ്റ ഇലക്‌ട്രോണിക്‌സ് ഹൊസൂരിലെ ഇലക്‌ട്രോണിക്‌സ് നിർമ്മാണ ശാലയ്ക്ക് സമീപമുള്ള ഭൂമിക്കായി ശ്രമിക്കുന്നതായി ഇ.ടി റിപ്പോർട്ട് ചെയ്തിരുന്നു.

X
Top