സർക്കാർ ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചുപുഴുക്കലരി, കുത്തരി എന്നിവയുടെ കയറ്റുമതി തീരുവ ഒഴിവാക്കിഇന്ത്യയിൽ വിമാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും ചുവടുവയ്പുമായി വ്യോമയാന മന്ത്രാലയം2075-ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ജയശങ്കര്‍; ‘നമ്മൾ 52.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ ആകും’ഏഴ് ശതമാനം ജിഡിപി വളർച്ചാ പ്രതീക്ഷയും 151,000-ത്തിലേറെ സ്റ്റാർട്ടപ്പുകളുമായി ഇന്ത്യ അതിൻ്റെ സമ്പദ്‌വ്യവസ്ഥയെ പുനരാവിഷ്ക്കരിക്കുന്നു

ടാറ്റ പവർ പ്രാദേശിക വിതരണക്കാർക്ക് 11,481 കോടി രൂപയുടെ കരാറുകൾ നൽകി

മുംബൈ: ടാറ്റ പവറിൻ്റെ(Tata Power) നേതൃത്വത്തിലുള്ള ഒഡീഷ ഡിസ്‌കോംസ് പ്രാദേശിക കരാറുകാർക്കും വിതരണക്കാർക്കും 11,481 കോടി രൂപയുടെ കരാറുകൾ നൽകിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ടാറ്റ പവറും ഒഡീഷ സർക്കാരും(Odisha Government) തമ്മിലുള്ള സംയുക്ത സംരംഭങ്ങൾ, സംസ്ഥാനത്തിൻ്റെ വൈദ്യുതി വിതരണ(Electricity Distribution) പ്രവർത്തനങ്ങൾ ഏറ്റെടുത്തതിന് ശേഷം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രാദേശിക MSME-കൾക്ക് 8,690 കോടി രൂപയുടെയും MSME ഇതര വിഭാഗങ്ങൾക്ക് 2,791 കോടി രൂപയുടെയും ഓർഡറുകൾ ഡിസ്‌കോമുകൾ വഴി നൽകി.

മെറ്റീരിയലുകളും സേവനങ്ങളും പോലെ രണ്ട് പ്രധാന വിഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ കരാറുകൾ പ്രാദേശിക കരാറുകാർക്കും വിതരണക്കാർക്കും നൽകിയിട്ടുണ്ട്.

ഒഡീഷ ഡിസ്കോമുകളായ ടിപി സെൻട്രൽ, ടിപി സതേൺ, ടിപി നോർത്തേൺ, ടിപി വെസ്റ്റേൺ ഒഡീഷ ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡ് എന്നിവ 6,645 പ്രാദേശിക വെണ്ടർമാരുമായും വിതരണക്കാരുമായും കരാറുണ്ടാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ സഹകരണ പങ്കാളിത്തങ്ങൾ ദൈനംദിന പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും നട്ടെല്ലായി വർത്തിക്കുന്നു, സമീപ പ്രദേശങ്ങളിൽ നിന്നുള്ള താമസക്കാരെ ജോലിക്കെടുക്കാൻ പ്രാദേശിക വെണ്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകുന്നുവെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

X
Top