Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

മഹാരാഷ്ട്രയിൽ 150 മെഗാവാട്ട് സോളാർ പദ്ധതി സ്ഥാപിക്കാൻ ടാറ്റ പവർ

മുംബൈ: മഹാരാഷ്ട്രയിലെ സോലാപൂരിൽ 150 മെഗാവാട്ട് സോളാർ പദ്ധതി സ്ഥാപിക്കുന്നതിനുള്ള ഓർഡർ ലഭിച്ചതായി പ്രഖ്യാപിച്ച് ടാറ്റ പവറിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ് (ടിപിആർഇഎൽ). മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ (എംഎസ്ഇഡിസിഎൽ) നിന്നാണ് ഓർഡർ ലഭിച്ചത്.

താരിഫ് അടിസ്ഥാനമാക്കിയുള്ള മത്സരാധിഷ്ഠിത ബിഡ്ഡിംഗിലൂടെയും തുടർന്ന് നടന്ന ഇ-റിവേഴ്സ് ലേലത്തിലൂടെയുമാണ് കമ്പനി കരാർ നേടിയത്. പിപിഎ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി 18 മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യുമെന്ന് ടിപിആർഇഎൽ പ്രസ്താവനയിൽ പറഞ്ഞു.

ഈ പദ്ധതിയോടെ ടിപിആർഇഎല്ലിന്റെ മൊത്തം പുനരുപയോഗ ശേഷി 5,786 മെഗാവാട്ടിലെത്തും. നിലവിൽ കമ്പനിക്ക് 3,877 മെഗാവാട്ടിന്റെ (സോളർ – 2,949 മെഗാവാട്ട് & കാറ്റ് – 928 മെഗാവാട്ട്) സ്ഥാപിത ശേഷിയും, കൂടാതെ 1,909 മെഗാവാട്ട് നടപ്പാക്കലിന്റെ വിവിധ ഘട്ടങ്ങളിലുമുണ്ട്. നിലവിൽ, കമ്പനിയുടെ സോളാർ ഇപിസി പോർട്ട്‌ഫോളിയോ ഗ്രൗണ്ട്-മൗണ്ട് യൂട്ടിലിറ്റി സ്കെയിലിന്റെ 10 GWp-ലധികമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത പവർ കമ്പനിയാണ് ടാറ്റ പവർ കമ്പനി ലിമിറ്റഡ്. വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും പ്രക്ഷേപണം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുക എന്നതാണ് കമ്പനിയുടെ പ്രധാന ബിസിനസ്സ്. ഇതിന് 10,577 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.

X
Top