രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

നേട്ടം പരിമിതപ്പെടുത്തി ടാറ്റപവര്‍, ബുള്ളിഷായി അനലിസ്റ്റുകള്‍

മുംബൈ: 2022 ല്‍ പരിമിതമായ നേട്ടം മാത്രം സ്വന്തമാക്കിയ ടാറ്റ ഗ്രൂപ്പ് ഓഹരിയാണ് ടാറ്റ പവര്‍. ഒരു വര്‍ഷത്തെ വളര്‍ച്ച 3.67 ശതമാനം മാത്രം. എന്നാല്‍ 2 വര്‍ഷത്തെ കണക്കെുത്താല്‍ ഉയര്‍ച്ച 218 ശതമാനമാണ്.

71.65 രൂപയില്‍ നിന്നും 228 രൂപയിലേക്കായിരുന്നു കുതിപ്പ്. മൂന്നുവര്‍ഷത്തില്‍ 328 ശതമാനവും കരുത്താര്‍ജ്ജിച്ചു. അതേസമയം, മറ്റൊരു പ്രമുഖ ഊര്‍ജ്ജ കമ്പനിയായ അദാനി പവര്‍ നടപ്പ് വര്‍ഷം 222 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയത്.

മൂന്നുവര്‍ഷത്തെ വളര്‍ച്ച 445 ശതമാനം. ടാറ്റ പവര്‍ നിലവില്‍ 5,20,50,100 ദിന മൂവിംഗ് ആവറേജിന് മുകളിലാണ്. എന്നാല്‍ 200 ദിന മൂവിംഗ് ആവറേജിന് താഴെയുമാണ്.

28.17 ന്റെ ഉയര്‍ന്ന പിഇ അനുപാതമാണുള്ളത്. അതേസമയം ഇന്‍ഡസ്ട്രി പിഇ 10.46 ശതമാനമാണ്. രണ്ടാം പാദത്തില്‍ മൊത്തം അറ്റാദായം 85 ശതമാനം ഉയര്‍ത്തി 935.18 കോടി രൂപയാക്കാനായി.

അറ്റാദായം 505.66 കോടി രൂപയാണ്. വരുമാനം 10,187.33 കോടി രൂപയില്‍ നിന്നും 14,181.07 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 2.72 ശതമാനം ഉയര്‍ന്ന് 230.25 എന്ന ഇന്‍ട്രാഡേ ഉയരം കുറിക്കാനും സാധിച്ചു.

അനലിസ്റ്റുകളുടെ പ്രതികരണം ചുവടെ
മനോജ് ഡാല്‍മിയ: ടാറ്റ പവര്‍ ഓഹരി നിലവില്‍ കണ്‍സോളിഡേഷനിലാണെന്ന് പറയുന്ന പ്രൊഫിഷ്യന്‍ ഇക്വിറ്റീസ് സ്ഥാപകന്‍, 300 രൂപയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാമെന്ന് കണക്കുകൂട്ടുന്നു. ദീര്‍ഘകാലത്തില്‍ 350-400 രൂപയിലേയ്ക്ക് ഓഹരി എത്തും.

അഭിജീത്, ടിപ്‌സ്ടുട്രേഡ്: നിലവില്‍ 210-235 രൂപയിലാണ് ഓഹരിയുള്ളത്. 210 രൂപയില്‍ ഓഹരി വാങ്ങാമെന്ന് അഭിജീത് പറഞ്ഞു. 270-295 രൂപയാണ് ലക്ഷ്യവില.

ജിതേന്ദ്ര ഉപാദ്യാ, ബോനാന്‍സ പോര്‍ട്ട്‌ഫോളിയോ: ഓരോ ഇടിവിലും ദീര്‍ഘകാല ലക്ഷ്യം വച്ച് ഓഹരി വാങ്ങാമെന്നാണ് ജിതേന്ദ്ര പറയുന്നത്.

X
Top