Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

രാജസ്ഥാനിൽ 450 മെഗാവാട്ടിന്റെ പദ്ധതി കമ്മീഷൻ ചെയ്ത് ടാറ്റ പവർ സോളാർ

ന്യൂഡൽഹി: രാജസ്ഥാനിലെ ബ്രൂക്ക്ഫീൽഡ് റിന്യൂവബിൾ ഇന്ത്യയ്ക്കായി 450 മെഗാവാട്ട് (MW) ശേഷിയുള്ള സോളാർ പവർ പ്ലാന്റ് കമ്മീഷൻ ചെയ്തതായി ടാറ്റ പവറിന്റെ പൂർണ ഉടമസ്ഥതയിലുള്ള ടാറ്റ പവർ സോളാർ അറിയിച്ചു. പദ്ധതി പ്രതിവർഷം 800 ഗിഗാവാട്ട് മണിക്കൂർ (GWh) ശുദ്ധമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുകയും 600,000 ടൺ വരെ വാർഷിക കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് കമ്പനി ഔദ്യോഗിക പത്രക്കുറിപ്പിൽ പറഞ്ഞു. ശുദ്ധവും കാര്യക്ഷമവുമായ ഊർജ്ജത്തിൽ നിക്ഷേപിക്കുന്നത് ഉദ്വമനം കുറയ്ക്കുകയും കാലാവസ്ഥാ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നതായും, ബ്രൂക്ക്ഫീൽഡ് റിന്യൂവബിൾസ് ഇന്ത്യ പദ്ധതിയുടെ പൂർത്തീകരണം രാജ്യത്തിന്റെ സുസ്ഥിര ഊർജ അഭിലാഷങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളുടെ മറ്റൊരു ചുവടുവയ്പ്പാണ് എന്നും ടാറ്റ പവർ റിന്യൂവബിൾസ് പറഞ്ഞു.

ഈ പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ തങ്ങളുടെ മൊത്തം യൂട്ടിലിറ്റി സ്കെയിൽ സോളാർ പ്രോജക്ട് പോർട്ട്ഫോളിയോ 9.7 GW ശേഷിയിൽ എത്തുമെന്ന് കമ്പനി കൂട്ടിച്ചേർത്തു. സോളാർ മൊഡ്യൂളുകൾ, സോളാർ സെല്ലുകൾ, മറ്റ് സോളാർ ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്ന സൗരോർജ്ജ സേവനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ ഒരു ഇന്ത്യൻ കമ്പനിയാണ് ടാറ്റ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡ്

X
Top