രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഓഫ് ഗ്രിഡ് സോളാർ സൊല്യൂഷനുകൾ അവതരിപ്പിച്ച് ടാറ്റ പവർ സോളാർ

മുംബൈ: പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ചെലവ് കുറഞ്ഞ സോളാർ ഓഫ് ഗ്രിഡ് സൊല്യൂഷനുകൾ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ടാറ്റ പവർ സോളാർ സിസ്റ്റംസ്. ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡിന്റെ (ടിപിആർഇഎൽ) പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ടാറ്റ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡ് (ടിപിഎസ്എസ്എൽ).

ഈ ഓഫ് ഗ്രിഡ് സൊല്യൂഷനുകൾ ഉയർന്ന കാര്യക്ഷമതയുള്ള സോളാർ മൊഡ്യൂളുകൾ, ഇൻവെർട്ടറുകൾ, ബാറ്ററികൾ എന്നിവയുടെ സംയോജനം നൽകുന്നതായും. കൂടാതെ 5 വർഷത്തെ വാറന്റിയോടെ 1 മുതൽ 10 Kw വരെയുള്ള 11 വേരിയന്റുകളിൽ ഇത് ലഭ്യമാണെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ഗ്രിഡ് വിതരണ ദൗർലഭ്യത്തിന്റെ സമയങ്ങളിൽ ഉപഭോക്താക്കൾക്ക് അവരുടെ പവർ ബാക്കപ്പ് ആവശ്യകതകൾക്കായി കാര്യക്ഷമമായ ഒരു സംയോജിത പവർ സിസ്റ്റം പ്രദാനം ചെയ്യുന്നതിനാണ് കമ്പനി ഈ പരിഹാരങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പശ്ചിമ ബംഗാൾ അഡീഷണൽ ചീഫ് സെക്രട്ടറി എസ് സുരേഷ് കുമാറിന്റെ സാന്നിധ്യത്തിലാണ് പരിഹാരം അവതരിപ്പിച്ചത്.

X
Top