രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

7 മെഗാവാട്ട് സോളാർ പദ്ധതി വികസിപ്പിക്കാൻ ടാറ്റ പവർ

മുംബൈ: ടാറ്റ മോട്ടോഴ്‌സിന്റ് ഉത്തരാഖണ്ഡിലെ പന്ത്‌നഗർ പ്ലാന്റിൽ 7 മെഗാവാട്ട് (MW) ക്യാപ്‌റ്റീവ് സോളാർ പവർ പദ്ധതി സ്ഥാപിക്കാൻ ഒരുങ്ങി ടാറ്റ പവർ കമ്പനി. ഇതിനായി കമ്പനികൾ തമ്മിൽ വൈദ്യുതി വാങ്ങൽ കരാർ (പിപിഎ) ഒപ്പുവച്ചു.

നിർദിഷ്ട പദ്ധതി 215 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 1.7 ലക്ഷം ടൺ കാർബൺ ഉദ്‌വമനം ലഘൂകരിക്കാൻ സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഇന്ത്യയിലെ അവരുടെ ചില പ്ലാന്റുകളിൽ സോളാർ റൂഫ്‌ടോപ്പ് പ്രോജക്ടുകൾ സ്ഥാപിക്കുന്നതിന് ടാറ്റ മോട്ടോഴ്‌സുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ടാറ്റ പവർ പറഞ്ഞു. പൂനെ, പന്ത്‌നഗർ, ജംഷഡ്പൂർ, ധാർവാർ എന്നിവിടങ്ങളിലെ ടാറ്റ മോട്ടോഴ്‌സിന്റെ പ്ലാന്റുകളിൽ 45 മെഗാവാട്ട് സോളാർ റൂഫ്‌ടോപ്പ് പദ്ധതികൾ ടാറ്റ പവർ സ്ഥാപിച്ചിട്ടുണ്ട്.

കാറുകൾ, യൂട്ടിലിറ്റി വാഹനങ്ങൾ, പിക്ക്-അപ്പുകൾ, ട്രക്കുകൾ, ബസുകൾ എന്നിങ്ങനെ വിപുലമായ ശ്രേണിയിലുള്ള സംയോജിത, സ്മാർട്ട്, ഇ-മൊബിലിറ്റി സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്ന പ്രമുഖ ആഗോള ഓട്ടോമൊബൈൽ നിർമ്മാതാക്കളാണ് ടാറ്റ മോട്ടോഴ്സ്. കമ്പനിയുടെ വാഹനങ്ങൾ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഓസ്‌ട്രേലിയ, തെക്കേ അമേരിക്ക, റഷ്യ, മറ്റ് സിഐഎസ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ വിപണനം ചെയ്യുന്നു.

അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത പവർ കമ്പനികളിലൊന്നാണ് ടാറ്റ പവർ. കമ്പനിക്ക് 13,749 മെഗാവാട്ട് സ്ഥാപിത/നിയന്ത്രിത ശേഷിയുണ്ട്. ബിഎസ്ഇയിൽ ടാറ്റ പവർ കമ്പനിയുടെ ഓഹരികൾ 0.64 ശതമാനം ഇടിഞ്ഞ് 216.55 രൂപയായപ്പോൾ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികൾ 0.11 ശതമാനം ഇടിഞ്ഞ് 396.45 രൂപയായി.

X
Top