
ന്യൂഡല്‍ഹി: 6000 കോടി രൂപയുടെ മൂലധന നിക്ഷേപത്തിന് ഒരുങ്ങുകയാണ് ടാറ്റ പവര്‍. ഒഡീഷയില്‍ നാല് ഊര്‍ജ്ജവിതരണ സൗകര്യങ്ങള്‍ തുടങ്ങാനാണ് പദ്ധതി. അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രൊജക്ടുകള്‍ പൂര്‍ത്തിയാകും.
1000 ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റുകളും 1,00,000 സോളാര്‍ പമ്പുകള്‍, മൈക്രോഗ്രൈഡ്‌സ്, റൂഫ്‌ടോപ്പ്, ഫ്‌ലോട്ടിംഗ് സോളാര്‍ പ്ലാന്റുകള്‍ എന്നിവയും സ്ഥാപിക്കും. മെയ്ക്ക് ഇന്‍ ഒഡീഷ കോണ്‍ക്ലേവില്‍ സംസാരിക്കവേ കമ്പനി സിഇഒ പ്രവീര്‍ സിന്‍ഹയാണ് പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചത്. ഒഡീഷ സര്‍ക്കാറിന്റെ പുനരുപയോഗ ഊര്‍ജ്ജ നയങ്ങളെ സിന്‍ഹ പ്രശംസിച്ചു.
സംസ്ഥാനത്തിലെ വൈദ്യുതി വിതരണത്തില്‍ കമ്പനി വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പറഞ്ഞ സിന്‍ഹ, കാപക്‌സ് നടത്തുന്നതോടെ അതിനിയും മെച്ചപ്പെടുമെന്നും അറിയിച്ചു. പാരദീപ് മേഖലയിലെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകളുടെ വികസനം പര്യവേക്ഷണം ചെയ്യുന്നതിനുള്ള പ്രാരംഭ ഘട്ടത്തിലാണ് കമ്പനി.ടാറ്റ പവറും സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് കാര്‍ഷിക മേഖലയുടെ സൗരോര്‍ജ്ജവല്‍ക്കരണത്തിനായി പ്രവര്‍ത്തിക്കുന്നു.